Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാട്ടിലേക്ക് എത്തുന്നവർക്ക് സൗജന്യ ക്വാറന്റൈൻ നിഷേധിച്ചതുകൊടും ക്രൂരത; തൊഴിൽ നഷ്ടമായി മടങ്ങുന്നവരിൽ നിന്ന് നിശ്ചിത ദിവസത്തെ ക്വാറന്റൈൻ ചെലവിന് പണം ഈടാക്കുന്നത് പ്രതിഷേധാർഹമായ നടപടി; സർക്കാരിനെ വിമർശിച്ച് മുല്ലപ്പള്ളി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും കേരളത്തിലെത്തുന്നവർക്ക് സൗജന്യ ക്വാറന്റീൻ നിരസിച്ചതുകൊടും ക്രൂരതയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിറന്ന നാട്ടിൽ അഭയാർത്ഥികളെപ്പോലെ മടങ്ങിയെത്തുന്ന പ്രവാസികളോട് കാണിക്കുന്ന കൊടും ക്രൂരതയാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തൊഴിൽ നഷ്ടമായി മടങ്ങുന്നവർ അടക്കം, സംസ്ഥാനത്തേക്ക് തിരികെയെത്തുന്നവരെല്ലാം നിശ്ചിത ദിവസത്തെ ക്വാറന്റീൻ ചെലവ് വഹിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണ്. വിമാനായാത്ര ടിക്കറ്റ് ചാർജിനത്തിൽ ഉയർന്ന തുക നൽകിയാണ് ഓരോ പ്രവാസിയും ഈ ദുരിതകാലത്ത് നാട്ടിലേക്ക് എത്തുന്നത്.

കേരളത്തിന്റെ വികസനകുതിപ്പിന് കരുത്തുപകർന്ന പ്രവാസികളോട് പിണറായി സർക്കാർ കാട്ടിയ മനുഷ്യത്വ രഹിതമായ നടപടിക്ക് കാലം ഒരിക്കലും മാപ്പുനൽകില്ല. പിണറായി സർക്കാരിന്റെ പ്രവാസി സ്നേഹം വെറും തട്ടിപ്പാണെന്ന് എല്ലാവർക്കും ഇപ്പോൾ ഒരിക്കൽക്കൂടി മനസിലായെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP