Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഛോട്ടാ രാജന് വീണ്ടും തടവ് ശിക്ഷ; കൊലപാതക ശ്രമത്തിന് എട്ടു വർഷത്തെ ശിക്ഷ വിധിച്ചത് മുംബൈ സ്‌പെഷ്യൽ കോടതി; അഞ്ചു ലക്ഷം രൂപ പിഴയും ഒടുക്കണം; വ്യാജ പാസ്പോർട്ട് കേസിൽ ശിക്ഷ അനുഭവിക്കുന്ന അധോലോക നേതാവ് തീഹാർ ജയിലിൽ; രാജനൊപ്പം അഞ്ചു പ്രതികൾക്കും തടവ്; ഇന്ത്യയിൽ രാജനെതിരെ ടാഡ, മകോക, പോട്ട നിയമങ്ങൾ ചുമത്തി നിലവിലുള്ളത് 70കേസുകൾ

ഛോട്ടാ രാജന് വീണ്ടും തടവ് ശിക്ഷ; കൊലപാതക ശ്രമത്തിന് എട്ടു വർഷത്തെ ശിക്ഷ വിധിച്ചത് മുംബൈ സ്‌പെഷ്യൽ കോടതി; അഞ്ചു ലക്ഷം രൂപ പിഴയും ഒടുക്കണം; വ്യാജ പാസ്പോർട്ട് കേസിൽ ശിക്ഷ അനുഭവിക്കുന്ന അധോലോക നേതാവ് തീഹാർ ജയിലിൽ; രാജനൊപ്പം അഞ്ചു പ്രതികൾക്കും തടവ്; ഇന്ത്യയിൽ രാജനെതിരെ ടാഡ, മകോക, പോട്ട നിയമങ്ങൾ ചുമത്തി നിലവിലുള്ളത് 70കേസുകൾ

മറുനാടൻ ഡെസ്‌ക്‌

അധോലോക നേതാവ് ഛോട്ടാ രാജന് വീണ്ടും തടവ് ശിക്ഷ വിധിച്ച് മുംബൈ സ്‌പെഷ്യൽ കോടതി. 2012ൽ നടത്തിയ കൊലപാതക ശ്രമത്തിനാണ് ചോട്ടാ രാജനും മറ്റ് അഞ്ച് പേർക്കും എട്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. അതേസമയം വ്യാജ പാസ്പോർട്ട് കേസിൽ അധോലോക നേതാവ് ശിക്ഷ അനുഭവിച്ച് വരികയാണ്. മകോക, ഐ.പി.സി വകുപ്പുകൾ ചാർത്തി ശിക്ഷ വിധിച്ച വാങ്കടെ കോടതി, 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ബി.ആർ ഷെട്ടി എന്ന ഹോട്ടൽ മുതലാളിയെ 2012 ഒക്ടോബറിൽ അന്ധേരിയിൽ വെച്ച് വെടിവെച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് ശിക്ഷ.

ഇന്തോനേഷ്യയിൽ നിന്നും 2015ൽ പിടികൂടി ഇന്ത്യയിലെത്തിച്ച ചോട്ടാ രാജൻ നിലവിൽ തിഹാർ ജയിലിൽ തടവിൽ കഴിയുകയാണ്. ചോട്ടാ രാജന് പുറമെ, നിത്യാനന്ദ് നായക്, സെൽവിൻ ഡാനിയേൽ, രോഹിത് തങ്കപ്പൻ ഏലിയാസ്, ദിലീപ് ഉപദ്യായ്, തൽവീന്ദർ സിങ് എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.ഛോട്ടാ രാജനെ വ്യാജ പാസ്പോർട്ട് ഉണ്ടാക്കാൻ സഹായിച്ച മൂന്നു പേർക്കും കൂടി ഏഴ് വർഷം തടവു ശിക്ഷയും വിധിച്ചിരുന്നു. വ്യാജ പോസ്പോർട്ട് ഉണ്ടാക്കാൻ സഹായിച്ച ജയശ്രീ ദത്താത്രേയ രഹാതേ, ദീപക് നട്വർലാൽ ഷാ, ലളിത ലക്ഷ്മണൻ എന്നീ ഉദ്യോഗസ്ഥർക്കാണ് ശിക്ഷ.

വ്യാജ പാസ്പോർട്ട് കേസിൽ ഛോട്ടാ രാജൻ കുറ്റക്കാരനെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. രാജനെ വ്യാജ പാസ്പോർട്ട് ഉണ്ടാക്കാൻ സഹായിച്ച മൂന്ന് സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഈ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് രാജൻ മോഹൻകുമാർ എന്ന പേരിൽ വ്യാജ പാസ്പോർട്ട് ഉണ്ടാക്കിയത്.

നിലവിൽ തീഹാർ ജയിലിലുള്ള ഛോട്ടാ രാജനെ, 2015 ഒക്ടോബർ 25 ന് ഇന്തോനേഷ്യയിലെ ബാലിയിൽ നിന്നാണ് അറസ്റ്റു ചെയ്തത്. ജയിലിൽ നിന്നു വിഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു വിചാരണ. ഇന്ത്യയിൽ രാജനെതിരെ ടാഡ, മകോക, പോട്ട നിയമങ്ങൾ ചുമത്തി എഴുപതിലേറെ കേസുകളുണ്ട്.

രാജേന്ദ്ര സദാശിവ്

രാജേന്ദ്ര സദാശിവ് നികാൽജെ എന്നാണ് ഛോട്ടാ രാജന്റെ ശരിയായ പേര്. 55 വയസ്സാണ് പ്രായം.ഒരു സാധാരണ ക്രിമിനൽ ആയിട്ടാണ് ഛോട്ടാ രാജന്റേയും തുടക്കം. എന്നാൽ മുംബൈ ദാദാഗിരിയിൽ പിന്നീട് ഛോട്ടാ രാജന്റെ പേര് ചോരപ്പുവപ്പുകൊണ്ട് തന്നെ എഴുതിച്ചേർക്കപ്പെട്ടു.തീയേറ്ററുകളിൽ ബ്ലാക്കിന് ടിക്കറ്റ് വിറ്റുനടന്നിരുന്ന രാജേന്ദ്ര എത്തപ്പെട്ടത് ബഡാ രാജ എന്ന ഗുണ്ടാ നേതാവിന്റെ അടുത്തായിരുന്നു. അവിടെ നിന്നാണ് 'ഛോട്ടാ രാജ'യുടെ ജീവിതം തുടങ്ങുന്നത്.ബഡാ രാജൻ ഒരു ആക്രകമണത്തിൽ കൊല്ലപ്പെട്ടതിന് ശേഷമാണ് രാജേന്ദ്ര ഛോട്ടാ രാജൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

പിന്നീട് സംഘത്തിന്റെ നേതൃത്വം രാജൻ ഏറ്റെടുത്തു.ബഡാ രാജന്റെ മരണ ശേഷം സ്വന്തമായി സംഘത്തെ നയിച്ച ഛോട്ടാ രാജൻ പിന്നീട് ദാവൂദ് ഇബ്രാഹിമിനൊപ്പം ചേർന്നു. പിന്നീടങ്ങോട്ട് മുംബൈയിൽ ഡി കമ്പനിയുടെ അപ്രമാദിത്തമായിരുന്നു.1993 ലെ മുംബൈ സ്ഫോടന പരമ്പരയെ ചുറ്റിപ്പറ്റിയാണ് ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും തെറ്റിയത് എന്നാണ് രിപ്പോർട്ടുകൾ. ഡി കമ്പനിയിലെ ഒരു വിഭാഗം തന്നെ ഒറ്റുകൊടുക്കുമെന്ന ഭയമായിരുന്നു കാരണം എന്നും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP