Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഎൻഎക്‌സ് മീഡിയ കേസ്: ചിദംബരം ജുഡീഷ്യൽ കസ്റ്റഡിയിൽ; കോൺഗ്രസ് നേതാവിനെ തിഹാർ ജയിലിലേക്ക് മാറ്റി

ഐഎൻഎക്‌സ് മീഡിയ കേസ്: ചിദംബരം ജുഡീഷ്യൽ കസ്റ്റഡിയിൽ; കോൺഗ്രസ് നേതാവിനെ തിഹാർ ജയിലിലേക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നവംബർ 13 വരെയാണ് ചിദംബരത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

ഈ മാസം ആദ്യം മുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലായിരുന്നു ചിദംബരം. ഇതോടെ ചിദംബരത്തെ തിഹാർ ജയിലിലേക്ക് മാറ്റും. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ജയിലിലേക്ക് മാറ്റി.. ഒരു ദിവസംകൂടി കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തിഹാർ ജയിലിൽ അദ്ദേഹത്തിന് പ്രത്യേക സെല്ലും, വീട്ടിൽ പാകംചെയ്ത ഭക്ഷണവും മരുന്നുകളും അനുവദിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അതിനിടെ, ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി ചിദംബരം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ജാമ്യഹർജി ഡൽഹി കോടതി വ്യാഴാഴ്ച പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP