Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെജ്രിവാളിനെ പിന്തുണച്ച് പിണറായി വിജയനടക്കം നാലു മുഖ്യമന്ത്രിമാർ പ്രധാന മന്ത്രിയെ കണ്ടു; സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഉടൻ ഇടപെടണമെന്ന് ആവശ്യം; കൂടിക്കാഴ്ച നീതി ആയോഗ് യോഗത്തിനിടെ

കെജ്രിവാളിനെ പിന്തുണച്ച് പിണറായി വിജയനടക്കം നാലു മുഖ്യമന്ത്രിമാർ പ്രധാന മന്ത്രിയെ കണ്ടു; സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഉടൻ ഇടപെടണമെന്ന് ആവശ്യം; കൂടിക്കാഴ്ച നീതി ആയോഗ് യോഗത്തിനിടെ

ന്യുഡൽഹി; രാഷ്ട്രപതി ഭവനിൽ സമരം നടത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ച് പിണറായി വിജയനടക്കം നാലു മുഖ്യമന്ത്രിമാർ പ്രധാന മന്ത്രിയെ കണ്ടു.സമരത്തിൽ ഇടപെടൽ ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച.ഡൽഹിയിൽ നീതി ആയോഗ് യോഗത്തിനിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവർ മോദിയെ കണ്ടത്. 

കൂടിക്കാഴ്ചയിൽ കെജ്രിവാളിന്റെ സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. ഡൽഹി ലഫ്.ഗവർണറുടെ ഔദ്യോഗിക വസതിയിൽ സമരം നടത്തുന്ന കെജ്രിവാളിനെ കാണാൻ പിണറായി വിജയനടക്കം നാലു മുഖ്യമന്ത്രിമാർ അവസരം ചോദിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ഇതേതുടർന്ന് മുഖ്യമന്ത്രിമാർ ഒരുമിച്ച് കെജ്രിവാളിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

ഇതിനുശേഷം ശനിയാഴ്ച രാത്രിയിൽ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിമാർ കേന്ദ്ര സർക്കാരിനെതിരേ ആഞ്ഞടിച്ചു. മമത ബാനർജിയാണു പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്. മോദിയുടെ മൂക്കിനു താഴെയുള്ള ഡൽഹിയിൽ ഒരാഴ്ചയായി തുടരുന്ന പ്രശ്‌നം പരിഹരിക്കാൻ സാധിക്കാത്തയാൾ എങ്ങനെയാണ് രാജ്യത്തിനു സംരക്ഷണം നൽകുന്നതെന്ന് മമത ചോദിച്ചു.

കേജരിവാളിനെ കാണാൻ ലഫ്.ഗവർണറോട് അനുമതി തേടുന്നതിനു മുൻപ് നാലു മുഖ്യമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗാളിലെ വൈരം മറികടന്നാണ് പിണറായി വിജയനും മമതാ ബാനർജിയും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ മാസം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്കിടെ പിണറായിയും മമതയും കണ്ടിരുന്നെങ്കിലും സംസാരിച്ചിരുന്നില്ല.

ലഫ്. ഗവർണറുടെ ഔദ്യോഗിക ഓഫീസിലാണ് കേജരിവാളും മൂന്ന് മന്ത്രിമാരും സമരം നടത്തുന്നത്. ഡൽഹിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, ഗോപാൽ റായ് എന്നീ മന്ത്രിമാരും കെജ്രിവാളിനൊപ്പമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP