Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഴിഞ്ഞ അടിയുടെ ക്ഷീണം മാറിയില്ല; ഇനി അടി പൊട്ടിക്കില്ലെന്ന് ഉറപ്പ് തന്നാൽ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാമെന്ന് കെജ്രിവാളിനോട് ഡൽഹി ചീഫ് സെക്രട്ടറി

കഴിഞ്ഞ അടിയുടെ ക്ഷീണം മാറിയില്ല; ഇനി അടി പൊട്ടിക്കില്ലെന്ന് ഉറപ്പ് തന്നാൽ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാമെന്ന് കെജ്രിവാളിനോട് ഡൽഹി ചീഫ് സെക്രട്ടറി

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: സർക്കാരും ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരും തമ്മിൽ അഭിപ്രായ ഭിന്നതകൾ പതിവാണെങ്കിലും ഡൽഹിയിലേതുപോലെ വേറെങ്ങും ഉണ്ടാവില്ല. ചീഫ് സെക്രട്ടറിയെ എംഎൽഎമാർ മർദ്ദിക്കുക, അതിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥർ സർക്കാർ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുക തുടങ്ങിയ അപൂർവസംഭവങ്ങളാണ് ഡൽഹിയിൽ അരങ്ങേറിയത്.ഏറ്റവുമൊടുവിൽ തന്നെ, ആക്രമിക്കില്ലെന്ന് ഉറപ്പുനൽകിയാൽ മന്ത്രിസഭാ യോഗത്തിന് എത്താമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ചീഫ് സെക്രട്ടറി അൻഷു പ്രകാശ് പറഞഞതാണ് വാർത്ത.

ഉദ്യോഗസ്ഥർ ജോലിക്ക് കയറാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് ശിശോദിയ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അൻഷു പ്രകാശ് ഇക്കാര്യമാവശ്യപ്പെട്ട് കെജ്രിവാളിന് കത്തയച്ചത്. താനടക്കമുള്ള ഉദ്യോഗസ്ഥർ വരുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാമെന്നും എന്നാൽ തങ്ങൾക്ക് നേരെ ശാരീരികമോ വാക്കുകൾ കൊണ്ടോ ആക്രമണമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുവരുത്തുമെന്ന വിശ്വാസത്തിന്റെ പുറത്തായിരിക്കും യോഗത്തിൽ പങ്കെടുക്കുകയെന്നും അൻഷു പ്രകാശിന്റെ കത്തിൽ പറയുന്നു.

കഴിഞ്ഞ 19 ന് രാത്രി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് എഎപി എംഎൽഎമാർ മർദ്ദിച്ചുവെന്ന് അൻഷുപ്രകാശ് ആരോപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇതിനെതിരെ രാഷ്ട്രീയ കക്ഷികളും ഡൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരും പ്രതിഷേധവുമായി രംഗത്തുവന്നു.

പിന്നാലെ സർക്കാർ നടപടികളിൽ നിന്ന് പ്രതിഷേധത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഡൽഹി സർക്കാരിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയതോടെയാണ് ഉപമുഖ്യമന്ത്രി മനീഷ് ശിശോദിയ ലഫ്റ്റനന്റ് ഗവർണറോട് ഉദ്യോഗസ്ഥർ ജോലിക്ക് കയറാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കെജ്രിവാളിന് അൻഷു പ്രകാശ് കത്തയച്ചത്. വെള്ളിയാഴ്ച ലഫ്റ്റനന്റ് ഗവർണറിനെ നേരിട്ട് കണ്ട കെജ്രിവാൾ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. അതേസമയം അൻഷു പ്രകാശിന് മർദ്ദനമേൽക്കേണ്ടി വന്ന വിഷയത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ മാപ്പു പറയുന്നതുവരെ മന്ത്രിമാരുമായി കത്തുകൾ മുഖേനേ മാത്രമേ പ്രതികരിക്കൂവെന്ന് ഡൽഹിയിലെ സർക്കാരിന്റെ ഭാഗമായ ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ള ഉന്നതർ നിലപാടെടുത്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP