Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികളുടെ ലൈം​ഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് സമൂഹമാധ്യമങ്ങളിലൂടെ; പതിനാറുകാരനും പിതാവും അറസ്റ്റിൽ

കുട്ടികളുടെ ലൈം​ഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് സമൂഹമാധ്യമങ്ങളിലൂടെ; പതിനാറുകാരനും പിതാവും അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പിതാവിന്റെ ഫോണിൽ കുട്ടികളുടെ ലൈം​ഗിക ദൃശ്യങ്ങൾ കാണുകയും അവ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പതിനാറുകാരൻ അറസ്റ്റിൽ. കൗമാരക്കാരന് ഫോൺ നൽകിയ പിതാവിനെ പ്രേരണാക്കുറ്റത്തിനും അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.

തഞ്ചാവൂർ ജില്ലയിലെ പാപനാശത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ കാണുകയും അത് സാമൂഹികമാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നതായി പൊലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണ വിഭാഗമാണ് കണ്ടെത്തിയത്. ഫോൺ നമ്പരും ഐ.പി. വിലാസവും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഫോൺ ഉടമയുടെ വിലാസവും കണ്ടെത്തി.

വിലാസമന്വേഷിച്ചെത്തിയ പാപനാശം പൊലീസ് ഫോൺ നമ്പരിന്റെ ഉടമയായ പിതാവിനെ പിടികൂടി. എന്നാൽ ചോദ്യം ചെയ്യലിൽ അയാളല്ല, പിതാവിന്റെ ഫോൺ ഉപയോഗിച്ച് മകനാണ് ദൃശ്യങ്ങൾ കണ്ടതും പ്രചരിപ്പിച്ചതുമെന്ന് വ്യക്തമായി. അതോടെ പ്ലസ് വൺ വിദ്യാർത്ഥിയായ മകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മകന് ഫോൺ നൽകിയ പിതാവിനെ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP