Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കിഴക്കൻ ലഡാക്കിൽ വീണ്ടും ചൈനയുടെ കടന്നു കയറ്റം; ഡോക്‌ലാം വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കവേ ചൈനയുടെ പ്രകോപനപരമായ നീക്കം; ചൈന ഈ വർഷം അതിർത്തി ലംഘിച്ചത് 170ൽ അധികം തവണയെന്നും റിപ്പോർട്ട്

കിഴക്കൻ ലഡാക്കിൽ വീണ്ടും ചൈനയുടെ കടന്നു കയറ്റം; ഡോക്‌ലാം വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കവേ ചൈനയുടെ പ്രകോപനപരമായ നീക്കം; ചൈന ഈ വർഷം അതിർത്തി ലംഘിച്ചത് 170ൽ അധികം തവണയെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡോക്‌ലാം വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കവേ ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കം. ലഡാക്ക് മേഖലയിലാണ് ചൈന അനധികൃതമായി കയ്യേറ്റം നടത്തിയിരിക്കുന്നത്.  കിഴക്കൻ ലഡാക്ക് മേഖലയിലെ ദെംചോക്കിൽ 300-400 മീറ്റർ വരെ മുന്നേറി സൈനിക താവളങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. പട്ടാളത്തിന്റെ ആവശ്യം കണക്കിലെടുത്ത് ഈ ഭാഗത്ത് വാഹന ഗതാഗത സൗകര്യമുള്ള റോഡ് നിർമ്മാണം ചൈന ആരംഭിക്കുകയും അതിർത്തിയിലേക്കുള്ള പല റോഡുകളും പ്രവർത്തന സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തി മേഖലയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിനുള്ള ചൈനയുടെ പ്രവർത്തനങ്ങളിൽ ഇന്ത്യ അപലപിച്ചിരുന്നു.

ചെർലോങ്-നെർലോങ് നല്ലൻ പ്രദേശത്ത് സ്ഥാപിച്ച മൂന്നു സൈനികത്താവളങ്ങൾ ഉന്നതതല ചർച്ചകളെ തുടർന്ന് ചൈനീസ് സൈന്യം അടുത്ത് കാലത്ത് നീക്കം ചെയ്തിരുന്നു. രണ്ടെണ്ണം ഇപ്പോഴും അവിടെയുണ്ട്. അതിനെകുറിച്ച് വിശദീകരണം തേടിയ ഇന്ത്യയോട് മൗനം പാലിക്കുകയാണ് ചൈന. 170 ഓളം തവണ ഇക്കൊല്ലം ചൈന അതിർത്തി ലംഘിച്ചതായാണ് റിപ്പോർട്ട്. 2016 ൽ 273 ആയിരുന്ന അതിർത്തി ലംഘനം 2017 ൽ 473 ആയിരുന്നു. 73 ദിവസം നീണ്ട സൈനിക സംഘർഷാവസ്ഥ ഡോക്ലാമിൽ നടക്കുകയും ചെയ്തു. 2016 ജൂണിൽ ഡോക് ലാം മേഖലയിലെ ചൈനീസ് കടന്നുകയറ്റത്തെ ഇന്ത്യൻ സേന പരാജയപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP