Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയ്ക്ക് എൻഎസ്ജി അംഗത്വം നൽകേണ്ടെന്ന നിലപാട് ആവർത്തിച്ച് ചൈന; ആണവനിർവ്യാപന കരാറിൽ ഉൾപ്പെട്ട രാജ്യങ്ങൾക്കേ അംഗത്വം നൽകൂ; മുൻനിലപാടിൽ മാറ്റമില്ലെന്നും ചൈന

ഇന്ത്യയ്ക്ക് എൻഎസ്ജി അംഗത്വം നൽകേണ്ടെന്ന നിലപാട് ആവർത്തിച്ച് ചൈന; ആണവനിർവ്യാപന കരാറിൽ ഉൾപ്പെട്ട രാജ്യങ്ങൾക്കേ അംഗത്വം നൽകൂ; മുൻനിലപാടിൽ മാറ്റമില്ലെന്നും ചൈന

ബേൺ: ഇന്ത്യയ്ക്ക് ആണവ വിതരണ ഗ്രൂപ്പ് അംഗത്വം(എൻഎസ്ജി) നൽകേണ്ടതില്ലെന്ന നിലപാട് ആവർത്തിച്ച് ചൈന. സ്വിറ്റ്സർലന്റിലെ ബേണിൽ നടന്ന എൻഎസ്ജി അംഗങ്ങളുടെ സമ്മേളനത്തിനിടെയാണ് ഇന്ത്യയ്ക്ക് എൻഎസ്ജി അംഗത്വം നൽകേണ്ടതില്ലെന്ന നിലപാട് ചൈനീസ് വക്താവ് ആവർത്തിച്ചത്.

ജൂൺ 19 ന് സ്വിറ്റ്‌സർലൻഡിലെ ബേണിൽ തുടങ്ങിയ നിർണായക സമ്മേളനം വെള്ളിയാഴ്‌ച്ച സമാപിക്കാനിരിക്കെയാണ് നിലപാടിൽ മാറ്റമില്ലെന്ന് ചൈന ആവർത്തിച്ചിരിക്കുന്നത്. ഇതോടെ ആഗോള ആണവ ക്രയവിക്രയ രംഗത്തെ നിയന്ത്രിക്കുന്ന രാജ്യങ്ങളിലൊന്നായി മാറാനുള്ള ഇന്ത്യയുടെ ശ്രമം ഇത്തവണയും പരാജയപ്പെട്ടേക്കും.

ആണവനിർവ്യാപന കരാറിൽ ഉൾപ്പെട്ട രാജ്യങ്ങൾക്ക് മാത്രമേ എൻസിജിയിൽ അംഗമാവാൻ സാധിക്കൂ എന്നതിനാൽ തങ്ങളുടെ നിലപാടിന് മാറ്റമില്ലെന്ന് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് മാധ്യമങ്ങളോട് പറഞ്ഞു. ഇതേ നിലപാട് സമ്മേളനത്തിന് മുൻപും ചൈന ആവർത്തിച്ചിരുന്നു.

കൃത്യമായ നിയമങ്ങൾ പാലിച്ചേ എൻസിജി പ്രവേശനം സാധ്യമാവുകയുള്ളൂ. 2016ലെ സോൾ പ്‌ളീനറിയിൽവച്ച് തന്നെ എൻസിജി അംഗത്വ മാനദണ്ഡങ്ങളെകുറിച്ച് വ്യക്തമാക്കിയതാണ്. ഈ മാനദണ്ഡങ്ങളനുസരിച്ച് പ്രവർത്തിക്കേണ്ട ബാധ്യത തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറയുന്നു.

ചൈനയുടെ പിന്തുണയില്ലാത്തതാണ് എൻഎസ്ജി അംഗത്വത്തിന് ഇന്ത്യയ്ക്ക് ഏറ്റവും വലിയ തടസമായി നിലനിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP