Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദിയുടെ ഭാഗത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് ചൈനയുടെ മുന്നറിയിപ്പ്; ടിബറ്റിൽ മണ്ണിടിച്ചിലിനെ തുടർന്ന് നദിയുടെ ഭാഗത്ത് വെള്ളമുയർന്നു; ജിയാലാ ഗ്രാമത്തിൽ മണ്ണിടച്ചിലുണ്ടായി ദിവസങ്ങൾക്കം ഇന്ത്യയ്ക്ക് ചൈനയുടെ രണ്ടാം മുന്നറിയിപ്പ്

അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദിയുടെ ഭാഗത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് ചൈനയുടെ മുന്നറിയിപ്പ്; ടിബറ്റിൽ മണ്ണിടിച്ചിലിനെ തുടർന്ന് നദിയുടെ ഭാഗത്ത് വെള്ളമുയർന്നു; ജിയാലാ ഗ്രാമത്തിൽ മണ്ണിടച്ചിലുണ്ടായി ദിവസങ്ങൾക്കം ഇന്ത്യയ്ക്ക് ചൈനയുടെ രണ്ടാം മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബ്രഹ്മപുത്ര നദിയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് ചൈന. ടിബറ്റിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജലാശയത്തിന്റെ പ്രധാന ഭാഗത്ത് തടസ്സമുണ്ടായതനെ തുടർന്നാണ് ഇന്ത്യയ്ക്ക് ചൈന മുന്നറിയിപ്പ് നൽകിയത്. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കൃത്രിമ നദി രൂപീകരിക്കുന്നതിനെ കുറിച്ചും ഹൈഡ്രോളജിക്കൽ ഡാറ്റ വച്ച് ചൈന ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ചൈനയിലെ മിലിൻ മേഖലയിലെ യാർലങ് സാങ്‌പോയിലാണ് മണ്ണിടിച്ചിലിന് പിന്നാലെ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. 337 എംസിഎം അളവിലാണ്  ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നതെന്നാണ് സൂചന. ജിയാലാ ഗ്രാമത്തിൽ മണ്ണിടിച്ചിലുണ്ടായ വിവരം ഈ മാസം 17ന് ചൈന ഇന്ത്യയെ അറിയിച്ചിരുന്നു.

നദിയിൽ വെള്ളത്തിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതിനാൽ അരുണാചലിൽ ബ്രഹ്മപുത്ര നദിക്ക് സമീപമുള്ള ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഓരേസ്ഥലത്ത് മണ്ണിടിച്ചിലുണ്ടായതിന് പിന്നാലെ ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണെന്നും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നും ചൈനീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP