Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയ്‌ക്കെതിരെ പരോക്ഷ വെല്ലുവിളിയുമായി വീണ്ടും ചൈന; ടിബറ്റ് അതിർത്തിയിൽ ചൈനയുടെ വമ്പൻ സൈനികാഭ്യാസം; ശക്തിപ്രകടനം നടത്തിയത് ഇന്ത്യൻ അതിർത്തിയുടെ ചുമതലയുള്ള പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പശ്ചിമ കമാൻഡ്; സൈനികാഭ്യാസത്തിൽ പങ്കെടുത്തത് 96 ടാങ്കുകളും അത്യാധുനിക പീരങ്കികളും

ഇന്ത്യയ്‌ക്കെതിരെ പരോക്ഷ വെല്ലുവിളിയുമായി വീണ്ടും ചൈന; ടിബറ്റ് അതിർത്തിയിൽ ചൈനയുടെ വമ്പൻ സൈനികാഭ്യാസം; ശക്തിപ്രകടനം നടത്തിയത് ഇന്ത്യൻ അതിർത്തിയുടെ ചുമതലയുള്ള പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പശ്ചിമ കമാൻഡ്; സൈനികാഭ്യാസത്തിൽ പങ്കെടുത്തത് 96 ടാങ്കുകളും അത്യാധുനിക പീരങ്കികളും

ബെയ്ജിങ്:  ഇന്ത്യാ- ചൈന അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം. അതിർത്തിയിൽ സംഘർഷം നിലനിൽക്കേ ടിബറ്റിൽ പീപ്പിൾ ലിബറേഷൻ ആർമിയുടെ വൻ സൈനികാഭ്യാസം വീണ്ടും നടന്നു.പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) ബ്രിഗേഡാണ് ടിബറ്റിൽ 11 മണിക്കൂർ നീണ്ട വെടിവയ്പ് ഉൾപ്പെടെയുള്ള സൈനികാഭ്യാസം നടത്തിയത്.

ചൈനീസ് ഔദ്യോഗിക വാർത്താമാധ്യമമായ സിസിടിവി യാണ് സൈനികാഭ്യാസം നടന്നതായി വാർത്ത പുറത്തു വിട്ടത്. എന്നാൽ എന്നാണിത് നടന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞയാഴ്ചയാണ് സൈനികാഭ്യാസം നടന്നതെന്നാണ് വിവരം. വെസ്റ്റേൺ തിയറ്റർ കമാൻഡിന്റെ നേതൃത്വത്തിലായിരുന്നു ആയുധങ്ങളുപയോഗിച്ചുള്ള പരിശീലനം. സേനയെ സജ്ജരാക്കാനുള്ള പരിശീലനമാണ് നടന്നതെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സൈനികാഭ്യാസത്തിന്റെ വിഡിയോ ചൈന സെൻട്രൽ ടെലിവിഷൻ പുറത്തുവിട്ടു.  ചൈനയുടെ കൈവശമുള്ള ടൈപ്പ് 96 യുദ്ധടാങ്ക് ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധോപകരണങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു. ഈ മാസം ആദ്യ ആഴ്ച ടിബറ്റിൽ ചൈന സൈനികാഭ്യാസം നടത്തിയിരുന്നു.  ഇന്ത്യയുമായുള്ള അതിർത്തിയിൽ സുരക്ഷാ ചുമതലയുള്ള പീപ്പിൾ ലിബറേഷൻ ആർമിയുടെ പശ്ചിമ കമാൻഡാണ് സൈനികാഭ്യാസം നടത്തിയത്.  ഇന്ത്യയ്ക്കുള്ള ശക്തമായ മുന്നറിയിപ്പായിട്ട് വേണം ഇത് കണക്കാക്കാൻ.

ടിബറ്റിലെ ബ്രഹ്മപുത്രയുടെ ശാഖയായ നദി തീരത്ത് വച്ചാണ് ചൈന സൈനികാഭ്യാസം നടത്തിയത്. അത്യാധുനിക ടൈപ്പ് 96 യുദ്ധടാങ്കുകളും പീരങ്കികളും സൈനികാഭ്യാസത്തിൽ സൈന്യം പ്രയോഗിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയെ ഉന്നമിട്ട് ടിബറ്റിൽ ചൈനീസ് സൈനികരുടെ വലിയ അഭ്യാസപ്രകടനം. ദോക് ലാ മേഖലയിൽനിന്നു ഇന്ത്യൻ സൈന്യം അടിയന്തരമായി പിന്മാറണമെന്നു ആവശ്യപ്പെട്ടതിനു തൊട്ടടുത്തദിവസമാണ് സേനാപ്രകടനത്തിന്റെ വാർത്തകളും ദൃശ്യങ്ങളും പുറത്തുവന്നത്. 

ഇന്ത്യ- ചൈന അതിർത്തിയിൽ ദിവസങ്ങളായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തർക്കപ്രദേശമായ ദോക് ലായിൽ ചൈന റോഡുപണി നടത്താൻ തീരുമാനിച്ചതാണ് പ്രശ്‌നങ്ങൾക്കു തുടക്കം. തർക്കഭൂമിയിലെ റോഡു നിർമ്മാണത്തിനെതിരെ  ഭൂട്ടാനാണ് ആദ്യം രംഗത്തെത്തിയത്. ഇവർ ഇന്ത്യയിലെ ചൈനീസ് എംബസിയിൽ എതിർപ്പ് അറിയിക്കുകയും ചെയ്തു.  തുടർന്ന് ഇന്ത്യയുടെ സഹായവും അവർ അഭ്യർത്ഥിച്ചു.  തുടർന്നാണ് ഇന്ത്യ ചൈനയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP