Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജ്യോതിർമയി ഡേ കൊലപാതകക്കേസിൽ ഛോട്ടാ രാജന് ജീവപര്യന്തം; 26 ലക്ഷം രൂപ പിഴത്തുക ജേ ഡേയുടെ കുടുംബത്തിന് കൈമാറണം; ഏഴ് വർഷം മുമ്പ് മുതിർന്ന പത്ര പ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ചത് മുംബൈയിലെ പ്രത്യേക സിബിഐ കോടതി

ജ്യോതിർമയി ഡേ കൊലപാതകക്കേസിൽ ഛോട്ടാ രാജന് ജീവപര്യന്തം; 26 ലക്ഷം രൂപ പിഴത്തുക ജേ ഡേയുടെ കുടുംബത്തിന് കൈമാറണം;  ഏഴ് വർഷം മുമ്പ് മുതിർന്ന പത്ര പ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ചത് മുംബൈയിലെ പ്രത്യേക സിബിഐ കോടതി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മുതിർന്ന പത്ര പ്രവർത്തകൻ ജ്യോതിർമയി ഡേയുടെ കൊലപാതക കേസിൽ ഛോട്ടാ രാജനും മറ്റ് എട്ട് പ്രതികൾക്കും പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മുംബൈയിലെ പ്രത്യേതക സിബിഐ കോടതിയാണ് ഛോട്ടാരാജൻ കുറ്റക്കാരനാണെന്ന് വിധിച്ചത്. 2011 ജൂലൈയിലാണ് മുതിർന്ന പത്രപ്രവർത്തകനായ ജ്യോതിർമയി ഡേ കൊല്ലപ്പെടുന്നത് ഛോട്ടാ രാജൻ 26 ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴത്തുക ജേ ഡേയുടെ കുടുംബത്തിന് കൈമാറണം. അതേസമയം, കേസിലെ മറ്റൊരു പ്രതിയും ഏഷ്യൻ ഏജിന്റെ മുംബയിലെ ഡെപ്യൂട്ടി ബ്യൂറോ ചീഫുമായിരുന്ന ജിഗ്‌ന വോറ, അക്രമികൾക്ക് സിം കാർഡ് നൽകിയ മലയാളി പോൾസൺ ജോസഫ് എന്നിവരെ വെറുതെവിട്ടു.

പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടില്ല. വധശിക്ഷ നൽകുന്ന കാര്യം കോടതിക്ക് വിട്ട പ്രോസിക്യൂഷൻ, ജനാധിപത്യത്തിന്റെ നാലാം തൂണിനു നേരെയുണ്ടായ ഗുരുതരവും ഹീനവുമായ ആക്രമണമാണിതെന്ന് പറഞ്ഞു.; അതേസമയം, ജേ ഡേയുടെ അമ്മ നേരത്തെ മരിച്ചതാണെന്നും അതിനാൽ സഹോദരിക്ക് ധനസഹായം നൽകണമെന്നും പ്രോസിക്യൂഷൻ അഭ്യർത്ഥിച്ചു. ഇത് കണക്കിലെടുത്താണ് പിഴത്തുക കുടുംബത്തിന് നൽകാൻ കോടതി ഉത്തരവിട്ടത്.

മുംബൈയിലെ പോവൈയിലുള്ള വീട്ടിലേക്ക് പോകും വഴി ഏഴ് വർഷങ്ങൾക്ക് മുമ്പാണ് മുംബൈ ജേണലിസ്റ്റായ ജ്യോതിർമയി ഡേ കൊല്ലപ്പെടുന്നത്. ഛോട്ടാരാജന്റെ നിർദ്ദേശ പ്രകാരമാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് കോടതി കണ്ടെത്തിയത്. പോവൈയിലെ വീട്ടിലേക്ക് പോകും ഛോട്ടാരാജന്റെ ശിങ്കിടികളായ ഏഴു പേർ പിന്തുടർന്ന് ചെന്ന് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

2011ലാണ് ഇംഗ്‌ളീഷ് മദ്ധ്യാഹ്ന പത്രമായ മിഡ് ഡേയുടെ സീനിയർ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ആയിരുന്ന ജ്യോതിർമയി ഡേ എന്ന ജേ ഡേയെ നാലംഗ സംഘം അദ്ദേഹത്തിന്റെ പൊവായ് മേഖലയിലെ വീടിന് സമീപത്ത് വച്ച് വെടിവച്ചു കൊന്നത്. ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ തുടങ്ങിയ അധോലോക നായകന്മാരെ കുറിച്ച് ഡേ നിരന്തരം റിപ്പോർട്ടുകൾ എഴുതുമായിരുന്നു. മിഡ് ഡേ പത്രത്തിന്റെ ക്രൈം വിഭാഗത്തിന്റെ മേധാവി ആയിരുന്ന ഡേ, അധോലോകത്തെ കുറിച്ച് എഴുതുന്ന ഇന്ത്യയിലെ ഏറ്റവും നല്ല റിപ്പോർട്ടറായാണ് വിലയിരുത്തപ്പെട്ടിരുന്നത്. ദാവൂദിനെ കുറിച്ച് പരമ്പര തയ്യാറാക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു ഡേയുടെ മരണം

തുടക്കത്തിൽ പ്രാദേശിക പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ദ ഏഷ്യൻ ഏജിന്റെ മുംബൈയിലെ ഡെപ്യൂട്ടി ബ്യൂറോ ചീഫ് വോറ അറസ്റ്റിലാവുന്നതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP