Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഐഎസ്എഫ് ജവാൻ ആത്മഹത്യക്ക് ശ്രമിച്ചത് ഭാര്യയെ വിഷം നൽകി കൊന്ന ശേഷം; ജോലിക്കെത്താതിരുന്നതോടെ അന്വേഷിച്ചെത്തിയ സുഹൃത്ത് കണ്ടത് മരിച്ച് കിടക്കുന്ന ഭാര്യയേയും അബോധാവസ്ഥയിലായ ജവാനേയും; പട്‌ന സ്വദേശി വിഷാദരോഗത്തിന് ചികിത്സയിലെന്ന് റിപ്പോർട്ട്

സിഐഎസ്എഫ് ജവാൻ ആത്മഹത്യക്ക് ശ്രമിച്ചത് ഭാര്യയെ വിഷം നൽകി കൊന്ന ശേഷം; ജോലിക്കെത്താതിരുന്നതോടെ അന്വേഷിച്ചെത്തിയ സുഹൃത്ത് കണ്ടത് മരിച്ച് കിടക്കുന്ന ഭാര്യയേയും അബോധാവസ്ഥയിലായ ജവാനേയും; പട്‌ന സ്വദേശി വിഷാദരോഗത്തിന് ചികിത്സയിലെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഭാര്യയെ വിഷം നൽകി കൊന്ന ശേഷം സിഐഎസ്എഫ് ജവാൻ ആത്മഹത്യക്ക് ശ്രമിച്ചു. അജിത്ത് എന്നയാളാണ് ഭാര്യ ജൂലിക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ചത്. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം നടന്നത്. അജിത്ത് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കാസിംപൂർ പവർഹൗസിൽ അജിത്ത് ചൊവ്വാഴ്ച ജോലിക്ക് എത്താതിരുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. അജിത്തിനെ ഓഫീസിൽ കാണാതിരുന്നതിനെ തുടർന്ന് ഒപ്പം ജോലി ചെയ്തിരുന്നയാൾ അവരുടെ വീട്ടിൽ എത്തി. നിരവധി തവണ അജിത്തിനെ വിളിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല.

പൊലീസിൽ വിവരം അറിയിച്ചതിന് ശേഷം വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മരിച്ചു കിടക്കുന്ന ജൂലിയേയും അബോധാവസ്ഥയിലായ അജിത്തിനെയും കണ്ടത്. പട്‌ന സ്വദേശിയായ അജിത് കുറേ നാളുകളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജൂലിക്ക് വിഷഗുളിക കൊടുത്ത ശേഷം താനും കഴിച്ചുവെന്നും പിന്നീട് വീടിന്റെ വാതിൽ പൂട്ടി താക്കോൽ വലിച്ചെറിഞ്ഞുവെന്നും അജിത്ത് പൊലീസിന് മൊഴി നൽകി. ഇവർക്ക് രണ്ട് വയസായ മകനുണ്ട്. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചുവെന്നും ദമ്പതികളുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സർക്കിൾ ഓഫീസർ അനിൽ സമാണിയ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP