Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിവിൽ സർവീസ് പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു; പ്രിലിമിനറി പരീക്ഷ ഒക്ടോബർ നാലിന്; മെയിൻ ജനുവരി എട്ടിന്

സിവിൽ സർവീസ് പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു; പ്രിലിമിനറി പരീക്ഷ ഒക്ടോബർ നാലിന്; മെയിൻ ജനുവരി എട്ടിന്

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) സിവിൽ സർവീസ് പരീക്ഷയുടേയും അഭിമുഖത്തിന്റെയും പുതുക്കിയ തീയതി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് പരീക്ഷാ തീയതികൾ സംബന്ധിച്ച അറിയിപ്പ് ഉണ്ടായത്.

സിവിൽ സർവീസ് ഐഎഫ്എസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ നാല് ഞായറാഴ്ച നടക്കും. സിവിൽ സർവീസ് മെയിൻ പരീക്ഷ അടുത്ത വർഷം ജനുവരി എട്ടിന് ഐഎഫ്എസ് മെയിൻ പരീക്ഷ ഫെബ്രുവരി 28 നും നടക്കും. സിവിൽ സർവീസസ് (മെയിൻ) പരീക്ഷയ്ക്കുള്ള യുപിഎസ്‌സി പേഴ്‌സണാലിറ്റി ടെസ്റ്റുകൾ ജൂലൈ 20 മുതൽ പുനരാരംഭിക്കും.

പരീക്ഷാർഥികളെ വ്യക്തിഗതമായി കമ്മീഷൻ അറിയിക്കും. മെയ് 31ന് നടത്താനിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ലോക്ക്ഡൗൺ കാരണമാണ് മാറ്റി വച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP