Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ജമ്മുവിൽ ഗ്രാമീണൻ കൊല്ലപ്പെട്ടു; ശക്തമായി തിരിച്ചടിച്ച് സൈന്യം

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ജമ്മുവിൽ ഗ്രാമീണൻ കൊല്ലപ്പെട്ടു; ശക്തമായി തിരിച്ചടിച്ച് സൈന്യം

മറുനാടൻ ഡെസ്‌ക്‌

ജമ്മു; അതിർത്തിയിൽ വീണ്ടും പാക് സൈന്യത്തിന്റെ ആക്രമണം. സൈന്യം നടത്തിയ വെടിവെപ്പിൽ ജമ്മു കശ്മീരിലെ രജൗറി ജില്ലയിലുള്ള ഗ്രാമീണൻ കൊല്ലപ്പെട്ടു.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് പാക് സൈന്യം അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നത്.ബോധ്രാജ് (55) ആണ് മരിച്ചതെന്ന് കരസേനയുടെ പി.ആർ.ഒ ലഫ്. കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.

പ്രകോപനം കൂടാതെയാണ് പാക് സൈന്യം ബുധനാഴ്ച വെടിനിർത്തൽ കരാർ ലംഘനം നടത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.പാക് സൈന്യത്തിന്റെ വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ ബോധ്രാജിന് ഉടൻ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ത്യൻ സൈന്യം ഉടൻ ശക്തമായ തിരിച്ചടി നൽകിയതോടെയാണ് പാക് സൈനികർ വെടിവെപ്പ് അവസാനിപ്പിച്ചത്.

മരിച്ച ബോധ്രാജിന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.ഡിസംബർ 24 ന് നിയന്ത്രണ രേഖയ്ക്കടുത്തുള്ള മൂന്ന് ഗ്രാമങ്ങളെ ലക്ഷ്യമാക്കി പാക് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. വെടിവെപ്പിൽ ആളപായമുണ്ടായില്ലെങ്കിലും പ്രദേശത്തെ സ്‌കൂളുകൾ സുരക്ഷ കണക്കിലെടുത്ത് അധികൃതർക്ക് അടയ്ക്കേണ്ടിവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP