Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പൊലീസിന് നേരെ കല്ലേറ്; ഡൽഹിയിലെ ജഫ്രബാദിന് സമീപം സമരം ആരംഭിച്ചത് കഴിഞ്ഞ രാത്രിയിൽ; സമരക്കാരെ നിയന്ത്രിക്കാൻ ടിയർ ഗ്യാസുമായി പൊലീസും

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പൊലീസിന് നേരെ കല്ലേറ്; ഡൽഹിയിലെ ജഫ്രബാദിന് സമീപം സമരം ആരംഭിച്ചത് കഴിഞ്ഞ രാത്രിയിൽ; സമരക്കാരെ നിയന്ത്രിക്കാൻ ടിയർ ഗ്യാസുമായി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹിയിൽ കല്ലേറ്. വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്പൂരിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിനിടെ സംഘർഷം ഉണ്ടായത്. പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരക്കാരും അനുകൂലികളും തമ്മിൽ ഇന്ന് സമരം തുടങ്ങിയ ജഫ്രബാദിന് സമീപമാണ് കല്ലേറ് നടന്നത്. സമരക്കാരെ നിയന്ത്രിക്കാൻ പൊലീസ് ശ്രമം നടത്തുകയാണ്. പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു.

ദേശീയപാതകയും പ്ലക്കാർഡുകളും കൈയിലേന്തി ഒന്നിച്ച് മുദ്രവാക്യം വിളിച്ച്, ശനിയാഴ്ച രാത്രി മുതലാണ് നൂറുകണക്കിന് സ്ത്രീകൾ ജഫ്രാബാദിലെ പ്രധാനപാത തടഞ്ഞ് സമരം തുടങ്ങിയത്. ഭീം ആർമിയുടെ ഭാരത് ബന്ദിന് പിന്തുണയായാണ് റോഡ് ഉപരോധം. രാവിലെയോടെ നിരവധി പേരാണ് സമരത്തിന് പിന്തുണച്ച് ജഫ്രബാദിലേക്ക് എത്തിയത്.

സമരത്തിൽ പങ്കാളിത്തം കൂടിയതോടെ ശക്തമായ പൊലീസ് സന്നാഹമാണ് ജഫ്രബാദിൽ ഒരുക്കിയിരിക്കുന്നത്. അർധ സൈനികരെയും വ്യന്യസിച്ചിട്ടുണ്ട്. പിരിഞ്ഞു പോകണമെന്ന് പൊലീസ് ആഭ്യർത്ഥിച്ചെങ്കിലും പൗരത്വ ഭേദഗതിയടക്കം പിൻവലിക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നാണ് സംഘാടകരുടെ നിലപാട്. സമരത്തെത്തുടർന്ന് ഇത് വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ജഫ്രാബാദ്, മൗജ്പൂർ, ബാർബർപൂർ മെട്രോ സ്റ്റേഷൻ അടച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP