Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു കുപ്പി ബിയർ ചോദിച്ചിട്ട് നൽകാതിരുന്ന സുഹൃത്തിനെ കുത്തിക്കൊന്നു; രക്ഷപെടാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

ഒരു കുപ്പി ബിയർ ചോദിച്ചിട്ട് നൽകാതിരുന്ന സുഹൃത്തിനെ കുത്തിക്കൊന്നു; രക്ഷപെടാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബിയർ ചോദിച്ചിട്ട് നൽകാതിരുന്ന സുഹൃത്തിനെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ. മുംബൈ ജോഗേശ്വരി സ്വദേശി അജയ് ദ്രാവിഡ്(29) കൊല്ലപ്പെട്ട സംഭവത്തിൽ ഇയാളുടെ സുഹൃത്തായ സോനു എന്ന ഷണ്മുഖ രാജേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട അജയ് ദ്രാവിഡും സഹോദരനും വീടിനടുത്തുള്ള മത്സ്യ മാർക്കറ്റിൽവെച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവരുടെ സുഹൃത്തായ സോനു സ്ഥലത്തെത്തിയത്. കൂട്ടുകാർ മദ്യപിക്കുന്നത് കണ്ട സോനു ഒരു കുപ്പി ബിയർ തനിക്കും നൽകാമോ എന്ന് ചോദിച്ചു.

എന്നാൽ നിലവിലെ സാഹചര്യത്തിൽ മദ്യം ലഭിക്കാൻ പ്രയാസമാണെന്നും അതിനാൽ മദ്യം നൽകാനാവില്ലെന്നുമായിരുന്നു മറുപടി. ഇതോടെ അജയ് ദ്രാവിഡും സോനുവും തമ്മിൽ വഴക്കിടുകയും തമ്മിൽ തല്ലുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരൻ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതിനിടെയാണ് ഐസ് പൊട്ടിക്കുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സോനു അജയ് ദ്രാവിഡിനെ കുത്തിപരിക്കേൽപ്പിച്ചത്. തൊട്ടുപിന്നാലെ ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അജയ് ദ്രാവിഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു. മുംബൈയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സോനുവിനെ പിന്നീട് പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP