Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നാം ക്ലാസുകാരന്റെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; സംഭവം ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിൽ

മൂന്നാം ക്ലാസുകാരന്റെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; സംഭവം ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിൽ

ഹൈദരാബാദ്: മൂന്നാം ക്ലാസുകാരന്റെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഹൈദരാബാദിലെ സ്‌കൂളിൽ വച്ചാണ് ഒന്നാം ക്ലാസ് വിദ്യാർത്ഥി മൊഹമ്മദ് ഇബ്രാഹി(6)മിനു ചവിട്ടേറ്റത്.

ഹൈദരാബാദ് ടോളിചോവ്കിന് അടുത്തുള്ള ഐ.എ.എസ് കോളനിക്ക് സമീപമുള്ള പ്രോമിസിങ് സ്‌കോളേഴ്സ് സ്‌കൂളിലെ വിദ്യാർത്ഥികളാണ് മരിച്ച മൊഹമ്മദ് ഇബ്രാഹിമും മർദ്ദിച്ച മൂന്നാം ക്‌ളാസുകാരനും.

കഴിഞ്ഞ ചൊവ്വാഴ്‌ച്ച സ്‌കൂളിൽ വച്ച് ഇബ്രാഹിമിന്റെ അടിവയറ്റിൽ ഏഴ് വയസുള്ള മൂന്നാം ക്‌ളാസുകാരൻ ശക്തമായി ചവിട്ടുകയായിരുന്നു. ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതരമായി പരുക്കേറ്റ ഇബ്രാഹിം നാല് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടിയെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇബ്രാഹിമിന്റെ മരണത്തിന് കാരണം സ്‌കൂൾ അധികൃതരുടെ അനാസ്ഥയാണെന്ന് കാട്ടി കുട്ടിയുടെ പിതാവ് അബ്ദുൾ മജീബ് പൊലീസിന് പരാതി നൽകി. കാർ ഡ്രൈവറാണ് മജീബ്. മരണത്തെ തുടർന്ന് മജീബിന്റെ പരാതിയിൽ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 304 ഭാഗം-രണ്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മർദ്ദിച്ച വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നാണ് വിവരം. എന്നാൽ ഈ കുട്ടിക്ക് പ്രായപൂർത്തി ആകാത്തതിനാൽ കേസ് എങ്ങനെ കൈകാര്യം ചെയ്യുമെന്നത് സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ് ഇൻസ്പെക്ടർ കെ.ശ്രീനിവാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP