Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഇന്ത്യ ആണവശേഷി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ല': തിരഞ്ഞെടുപ്പ റാലിയിലെ പരാമർശത്തിൽ മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്നാമത്തെ ക്ലീൻ ചിറ്റ്; രാജസ്ഥാനിലെ റാലിയിൽ നടത്തിയ പരാമർശത്തിൽ പെരുമാറ്റച്ചട്ടലംഘനമില്ലെന്ന് കമ്മീഷൻ

'ഇന്ത്യ ആണവശേഷി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ല': തിരഞ്ഞെടുപ്പ റാലിയിലെ പരാമർശത്തിൽ മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്നാമത്തെ ക്ലീൻ ചിറ്റ്; രാജസ്ഥാനിലെ റാലിയിൽ നടത്തിയ പരാമർശത്തിൽ പെരുമാറ്റച്ചട്ടലംഘനമില്ലെന്ന് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യ ആണവശേഷി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ പരാമർശം. ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഇത് മൂന്നാമത്തെ ക്ലീൻ ചിറ്റാണ് മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നത്.

സൈന്യത്തിന്റെ പേരിൽ വോട്ടു ചോദിച്ചുവെന്ന പരാതിയിൽ നേരത്തെ പ്രധാനമന്ത്രി ക്ലീൻ ചിറ്റ് നൽകിയിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഏപ്രിൽ ഒൻപതിന് പ്രസംഗത്തിൽ മോദി പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
കന്നി വോട്ടർമാർ അവരുടെ വോട്ട് പുൽവാമയിൽ വീരമൃത്യു വരിക്കുകയും ബാലാകോട്ട് വ്യോമാക്രമണം നടത്തുകയും ചെയ്ത ധീര സൈനികർക്കു സമർപ്പിക്കണമെന്നായിരുന്നു മോദിയുടെ പരാമർശം. മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രധാനമന്ത്രിക്കു ക്ലീൻ ചിറ്റ് നൽകിയത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് മഹാരാഷ്ട്രയിലെ വാർധയിൽ മോദി നടത്തിയ പരാമർശവും ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP