Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാന്റെ നയം ഭീകരവാദത്തെ ദത്തെടുത്തു വളർത്തൽ; ഭീകരത ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി അടച്ചു പൂട്ടാൻ ഇന്ത്യ സഹായിക്കാമെന്നു രാജ്‌നാഥ് സിങ്

പാക്കിസ്ഥാന്റെ നയം ഭീകരവാദത്തെ ദത്തെടുത്തു വളർത്തൽ; ഭീകരത ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി അടച്ചു പൂട്ടാൻ ഇന്ത്യ സഹായിക്കാമെന്നു രാജ്‌നാഥ് സിങ്

ചണ്ഡീഗഢ്: പാക്കിസ്ഥാനിലെ ഭീകരത ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി അടച്ചുപൂട്ടണമെന്നും ഇതിന് ഇന്ത്യ സഹായം നൽകാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. പാക്കിസ്ഥാന് ഭീകരവാദത്തെ ദത്തെടുത്ത് വളർത്തുന്ന നയമാണുള്ളത്. ഭീകരവാദികൾക്ക് വളരാൻ അവർ സുരക്ഷിത സ്ഥാനം ഒരുക്കി നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണേഷ്യയിൽ മാത്രമല്ല, ലോകം മുഴുവൻ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണം. പാക്കിസ്ഥാനിലെ ഭീകരവാദികൾക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യ സഹായിക്കാൻ തയ്യാറാണ്. എന്നാൽ ആദ്യം അവർ ഭീകരവാദ ഫാക്ടറികൾ അടച്ചു പുട്ടിയെങ്കിൽ മാത്രമേ നടക്കൂ.

ഇത് ദക്ഷിണേഷ്യയിൽ സമാധാനവും വികസനവും ഉറപ്പാക്കുന്നതിന് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചിരുന്നു. ഭീകരതയുടെ മാതൃത്വമെന്നാണ് മോദി പാക്കിസ്ഥാനെ വിശേഷിപ്പിച്ചിരുന്നത്.

പാക്കിസ്ഥാൻ ഒറ്റപ്പെടാൻ കാരണം അവരുടെ നയങ്ങളെന്നു വിദേശകാര്യ വക്താവ് വികാസ് സ്വരൂപും വ്യക്തമാക്കിയിരുന്നു. സാർക്ക് ഉച്ചകോടി ബഹിഷ്‌കരിക്കാൻ മറ്റു രാജ്യങ്ങൾ തീരുമാനിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഭീകരതയുടെ കറപുരണ്ട രാജ്യത്ത് ജനാധിപത്യ സംവാദങ്ങൾക്കു സ്ഥാനമില്ലെന്ന് എല്ലാ രാജ്യങ്ങളും ഒരേസ്വരത്തിൽ പറയുകയാണ്. സാർക്കിന്റെ കാര്യത്തിൽ അഫ്ഗാനിസ്ഥാനിൽനിന്നാണ് ആദ്യ കത്തു വരുന്നത്. തുടർന്ന് നേപ്പാൾ, ഇന്ത്യ, ഭൂട്ടാൻ, ശ്രീലങ്ക രാജ്യങ്ങൾ പാക്കിസ്ഥാനിലേക്കില്ലെന്നു പ്രഖ്യാപിച്ചു. എല്ലാ രാജ്യങ്ങളും ഒരേസ്വരത്തിൽ പറയുമ്പോൾ സാർക്ക് ഉച്ചകോടി പാക്കിസ്ഥാനിൽ നടത്താൻ സാധിക്കില്ല- വികാസ് സ്വരൂപ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP