Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നക്‌സൽ ബാധിത പ്രദേശങ്ങളിൽ ഇപ്പോഴും ലഭ്യമാകുന്നത് 2ജി നെറ്റ്‌വർക്ക്; ഉദ്യോഗസ്ഥരുമായി ആശയവിനിമയത്തിന് വേണ്ടത് 4ജി കവറേജ്; മാവോയിസ്റ്റ് ഭീഷണി നേരിടാൻ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തണം എന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്

നക്‌സൽ ബാധിത പ്രദേശങ്ങളിൽ ഇപ്പോഴും ലഭ്യമാകുന്നത് 2ജി നെറ്റ്‌വർക്ക്; ഉദ്യോഗസ്ഥരുമായി ആശയവിനിമയത്തിന് വേണ്ടത് 4ജി കവറേജ്; മാവോയിസ്റ്റ് ഭീഷണി നേരിടാൻ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തണം എന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീഷണി നേരിടാൻ സംയുക്ത പരിശ്രമം ആവശ്യമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിളിച്ചു ചേർത്ത നക്സൽബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് കമൽനാഥ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്ര ഏജൻസികളുടേയും സംസ്ഥാന സർക്കാരിന്റേയും സംയുക്ത പരിശ്രമത്തിൽ മാത്രമേ മാവോവാദികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സാധിക്കു. അതിന് ഈ പ്രദേശങ്ങളിൽ മികച്ചരീതിയിലുള്ള ഇന്റർനെറ്റ് കണക്ടിവിറ്റി സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നക്സലിസം തടയുന്നതിനായി ശക്തമായ നടപടികൾ സ്വീകരിക്കുകയാണ്. ഒരു സ്ഥിര പരിഹാരത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രയത്നിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

നക്സൽബാധിത പ്രദേശങ്ങളുമായി ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തുന്നത് പൊലീസിന്റെ വയർലെസ് സെറ്റുകളിലൂടെ മാത്രമാണ്. നക്സലുകൾ താവളമുറപ്പിച്ചിരിക്കുന്ന അമ്പത് ശതമാനം പ്രദേശങ്ങളിലും 2ജി നെറ്റുവർക്കുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഫലപ്രദമായ രീതിയിൽ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുന്നതിന് സാധിക്കുന്നില്ല. നക്‌സൽ ബാധിത പ്രദേശങ്ങളായ ബാലാഘട്ട്, മാണ്ഡ്‌ല ജില്ലകളിൽ എത്രയും വേഗം 4ജി നെറ്റ്‌വർക്ക് സൗകര്യം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഈ മേഖലയുടെ പുനരുദ്ധാരണത്തിനായി 33.74 കോടി രൂപ ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഈ പ്രദേശങ്ങളിലേക്ക് രണ്ട് റോഡുകളും പാലങ്ങളും നിർമ്മിക്കുന്നതിനുള്ള പദ്ധതി തയാറാക്കി സമർപ്പിച്ചിട്ടുണ്ട് എന്നും കമൽനാഥ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP