Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരൻ ശല്യപ്പെടുത്തി; എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയായ അദ്ധ്യാപിക പരാതി നൽകി

വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരൻ ശല്യപ്പെടുത്തി; എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയായ അദ്ധ്യാപിക പരാതി നൽകി

ഹൈദരാബാദ്: വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരൻ ശല്യപ്പെടുത്തിയെന്നു പരാതി. എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയായ ഡൽഹി സ്വദേശിനിയായ അദ്ധ്യാപികയാണു പരാതി നൽകിയത്.

ഡൽഹി ഹൈദരാബാദ്-വിജയവാഡ് വിമാനത്തിലാണ് സംഭവമുണ്ടായത്. ഹൈദരാബാദിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയ ഡൽഹിയിൽ നിന്നുള്ള ടീച്ചറാണ് അതിക്രമത്തിന് ഇരയായത്.

ഡൽഹിയിൽ നിന്ന് വിമാനം പറന്നുയർന്നത് മുതൽ യാത്രിക്കരാൻ ഉപദ്രവിച്ച് തുടങ്ങിയെന്നും വിമാനത്തിലെ ജീവനക്കാരോട് ഇത് സംബന്ധിച്ച് പരാതിപ്പെടുകയും ചെയ്തെന്ന് യുവതി പറയുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തിൽ ഇറങ്ങിയ യുവതി പൊലീസിന് പരാതി നൽകുകയായിരുന്നു. വിമാനം വിജയവാഡയ്ക്ക് തിരിക്കുകയും ചെയ്തു.

സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതിന് 354 ആം വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിജയവാഡ മുനിസിപ്പൽ കോർപ്പറേഷനിലെ ടിഡിപി കോർപ്പറേറ്റർ എം വെങ്കടേശ്വര റാവുവാണ് സ്ത്രീയോട് മോശമായി പെരുമാറിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ ഒടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP