Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചാനൽ അവതാരക ഫ്‌ളാറ്റിൽ നിന്നു വീണു മരിച്ച സംഭവത്തിൽ സഹപ്രവർത്തകൻ അറസ്റ്റിൽ; രാധിക മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടുപേരും ബാൽക്കണിയിൽ നിൽക്കുന്നതായി കണ്ടുവെന്ന സെക്യൂരിറ്റിയുടെ മൊഴി നിർണായകമായി; അറസ്റ്റിലായത് അതേ ചാനലിലെ തന്നെ സീനിയർ അവതാരകൻ

ചാനൽ അവതാരക ഫ്‌ളാറ്റിൽ നിന്നു വീണു മരിച്ച സംഭവത്തിൽ സഹപ്രവർത്തകൻ അറസ്റ്റിൽ; രാധിക മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടുപേരും ബാൽക്കണിയിൽ നിൽക്കുന്നതായി കണ്ടുവെന്ന സെക്യൂരിറ്റിയുടെ മൊഴി നിർണായകമായി; അറസ്റ്റിലായത് അതേ ചാനലിലെ തന്നെ സീനിയർ അവതാരകൻ

നോയിഡ: കെട്ടിടത്തിന്റെ മുകളിൽ നിന്നു വാർത്താ അവതാരക വീണു മരിച്ച കേസിൽ സഹപ്രവർത്തകനെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. സീ രാജസ്ഥാൻ ചാനലിലെ വാർത്താ അവതാരക രാധികാ കൗശിക് ആണ് ഫ്‌ളാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണു മരിച്ചത്. രാധികയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിനു പരാതി നൽകിയിരുന്നു. സംഭവദിവസം രാധികയ്‌ക്കൊപ്പം മുറിയിലുണ്ടായിരുന്ന സഹപ്രവർത്തകൻ രാഹുൽ അശ്വതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുൽ ഇതേ ചാനലിലെ സീനിയർ അവതരാകനാണ്.

രാധിക ഫ്‌ളാറ്റിൽ നിന്നു വീഴുമ്പോൾ താൻ വാഷ്‌റൂമിലായിരുന്നുവെന്നാണ് നേരത്തെ രാഹുൽ പൊലീസിന് നൽകിയിരുന്ന മൊഴി. താൻ അകത്തേക്ക് പോയപ്പോൾ രാധിക കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് ഇയാൾ നേരത്തെ പറഞ്ഞിരുന്നത്. ബാൽക്കണിയിലെ കൈവരികൾക്ക് ഉയരം കുറവാണെന്ന കാരണവും ഇയാൾ ഉന്നയിച്ചിരുന്നു. എന്നാൽ രാഹുലിനെതിരേ കൃത്യമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്‌ളാറ്റിന്റെ സെക്യൂരിറ്റിമാരിൽ ഒരാൾ നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. രാധിക വീഴുന്നതിന് ഏതാനും മിനിട്ടുകൾക്കു മുമ്പ് രണ്ടുപേരും ബാൽക്കണിയിൽ നിൽക്കുന്നതായി കണ്ടുവെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ നൽകിയിരിക്കുന്ന മൊഴി.

എന്നാൽ കൃത്യമായ ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഹുൽ പറഞ്ഞത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും പൊലീസ് കണ്ടെത്തി. രാധികയുടെ പൊക്കം പരിഗണിച്ച് ബാൽക്കണി കൈവരിയിൽ ഇരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും പരിശോധനയിൽ വ്യക്തമായി. അറസ്റ്റിലായ രാഹുലിനെ ഇന്ന് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ജയ്പൂർ സ്വദേശിനിയായ രാധിക സെപ്റ്റംബറിലാണ് നോയിഡയിൽ എത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 25കാരിയായ രാധിക നോയിഡയിലെ ആൻട്രിക് ഫോറസ്റ്റ് അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽ നിന്നും വീണ് മരിക്കുന്നത്. രാത്രി പത്തുമണിയോടെ ഓഫീസ് വിട്ടിറങ്ങിയ രാധിക 10.48-ഓടെ താമസസ്ഥലത്തെത്തുകയും പിന്നീട് രാഹുൽ അശ്വതി ഇവിടെ വരികയുമായിരുന്നു. പുലർച്ചെ 3.30ഓടെയാണ് അപകടം സംഭവിക്കുന്നത്. ഫ്‌ളാറ്റിലെ സ്ഥിരം താമസക്കാരിയായിരുന്നു രാധിക. സംഭവദിവസം മുറിയിൽ പാർട്ടി നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ബിയർ കാനുകളും മദ്യക്കുപ്പികളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. രാധിക മദ്യപിക്കാറില്ലായിരുന്നുവെന്നാണ് കുടുംബം അവകാശപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP