Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടുറോഡിൽ ഒരു മണിക്കൂറിനിടെ 14 മുട്ടയിയിട്ട് മൂർഖൻ; കർണാടകയിലെ മഡ്ഡൂർ നഗരത്തിൽ നടന്ന സംഭവം ലോകമറിഞ്ഞത് അദ്ധ്യാപകൻ പകർത്തിയ വീഡിയോ ദൃശ്യങ്ങളിലൂടെ; പാമ്പു പിടിത്ത വിദഗ്ധൻ എത്തിയതോടെ അമ്മ മൂർഖന് കാട്ടിലേക്ക് 'ഹാപ്പി ജേർണി' ; ചൂടുകാലത്ത് പാമ്പുകളെ സൂക്ഷിക്കണമെന്ന് അധികൃതർ

നടുറോഡിൽ ഒരു മണിക്കൂറിനിടെ 14 മുട്ടയിയിട്ട് മൂർഖൻ; കർണാടകയിലെ മഡ്ഡൂർ നഗരത്തിൽ നടന്ന സംഭവം ലോകമറിഞ്ഞത് അദ്ധ്യാപകൻ പകർത്തിയ വീഡിയോ ദൃശ്യങ്ങളിലൂടെ; പാമ്പു പിടിത്ത വിദഗ്ധൻ എത്തിയതോടെ അമ്മ മൂർഖന് കാട്ടിലേക്ക് 'ഹാപ്പി ജേർണി' ; ചൂടുകാലത്ത് പാമ്പുകളെ സൂക്ഷിക്കണമെന്ന് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

മഡ്ഡൂർ : ഒറ്റമണിക്കൂറിനുള്ളിൽ മൂർഖൻ ഇട്ടത് 14 മുട്ടകൾ. അതും നടുറോഡിൽ. സംഗതി സ്വപ്‌നത്തിൽ നടന്ന കാര്യമല്ല പറഞ്ഞ് വരുന്നത്. കർണാടകയിലെ മഡ്ഡൂർ നഗരത്തിൽ നടന്ന സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം വൈറലായിരിക്കുന്നത്. മഡ്ഡൂരിലെ ഒരു അദ്ധ്യാപകന്റെ വീട്ടിൽ കയറിയ പാമ്പിനെ ഒരു വിധത്തിൽ പുറത്തെത്തിച്ചു. എന്നാൽ നടു റോഡിൽ നിന്നും നീങ്ങാൻ കൂട്ടാക്കാതെ പത്തി വിടർത്തി നിൽക്കുകയായിരുന്ന മൂർഖൻ റോഡിൽ തന്നെ മുട്ടകളിടുകയായിരുന്നു.

അതും ഇട്ടത് വെറും ഒന്നും രണ്ടും മുട്ടകളല്ല..14 മുട്ടകളാണ് ഈ അമ്മ മൂർഖൻ നടുറോഡിൽ ഇട്ടത്. ഇതിന്റെ വീഡിയോ അദ്ധ്യാപകൻ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടയാണ് സംഗതി പുറം ലോകം അറിയുന്നത്. മൂർഖൻ പത്തി വിടർത്തി പ്രദേശത്താകെ ഭീതി പടർത്തി നിന്ന സമയത്ത് പ്രസന്ന കുമാർ എന്ന പാമ്പു പിടുത്ത വിദഗ്ധൻ എത്തി മൂർഖനെ പിടികൂടിയതോടെയാണ് വഴിയാത്രക്കാരുടെ ഭീതി മാറ്റിയത്.

 പാമ്പിനെ പ്രസന്ന പിടികൂടി കാട്ടിലേക്കയയ്ച്ചു. പാമ്പ് ഇട്ട മുട്ടകൾ വിരിയിക്കുന്നതിനായി കൊണ്ടുപോവുകയാണെന്നും ഇയാൾ വ്യക്തമാക്കി. സാധാരണയായി പെൺ മൂർഖൻ ഒരു സമയം 20 മുതൽ 40 മുട്ടകൾ വരെ ഇടാറുണ്ട്. അതിനാൽ തന്നെ ഈ റോഡിൽ കണ്ടെത്തിയ മൂർഖൻ ഇനിയും മുട്ടകൾ ഇടാൻ സാധ്യതയുണ്ടെന്നാണ് പ്രസന്നയുടെ വാദം. മൂർഖന്റെ ഉള്ളിൽ നിന്നും മുട്ടകൾ പുറത്തേക്ക് വരുന്നത് വീഡിയോ ദൃശ്യങ്ങളിൽ കൃത്യമായി കാണാം.

മനുഷ്യരുടെ നാഡീ വ്യവസ്ഥയെ തന്നെ തകർക്കാൻ കഴിയുന്ന ഒന്നാണ് മൂർഖന്റെ വിഷം . വിഷം മനുഷ്യ ശരീരത്തിൽ എത്തിയാൽ ഉടൻ തന്നെ ശ്വാസതടസവും മസിലുകൾ തളരുകയുമാണ് ചെയ്യുന്നത്. ചൂടുകാലമായതിനാൽ പാമ്പുകൾ മാളം വിട്ട് പുറത്തിറങ്ങുന്ന സമയമാണെന്നും അതിനാൽ തന്നെ ഏവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP