Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹി കലാപത്തിൽ ബിജെപിയെ വിമർശിച്ചു ഫേസ്‌ബുക്ക് പോസ്റ്റ്; അസമിൽ കോളേജ് അദ്ധ്യാപകൻ അറസ്റ്റിൽ

ഡൽഹി കലാപത്തിൽ ബിജെപിയെ വിമർശിച്ചു ഫേസ്‌ബുക്ക് പോസ്റ്റ്; അസമിൽ കോളേജ് അദ്ധ്യാപകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഗുവാഹതി: വടക്കുകിഴക്കൻ ഡൽഹിയിലെ വർഗ്ഗീയ കലാപത്തിൽ ബിജെപി സർക്കാറിന് പങ്കുണ്ടെന്ന് ആരോപിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ആസാമിലെ സിൽചറിലെ ഗുർചരൻ കോളേജ് അദ്ധ്യാപകൻ അറസ്റ്റിൽ. കോളേജിലെ ഫിസിക്‌സ് വിഭാഗം അദ്ധ്യാപകൻ സൗരദീപ് സെൻഗുപ്തയെയാണ് ഒരു കൂട്ടം എബിവിപി പ്രവർത്തകരുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

2002 ലെ ഗോധ്ര കലാപം ഡൽഹിയിൽ ആവർത്തിക്കാൻ ചില ആളുകൾ ശ്രമിക്കുകയാണെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ സൗരദീപ് സെൻഗുപ്ത പറഞ്ഞു. സെൻഗുപ്തയുടെ പരാമർശങ്ങൾ സനാതന ധർമ്മത്തെ അപകർത്തിപ്പെടുത്തുന്നതാണെന്ന് എബിവിപി പ്രവർത്തകരുടെ പരാതിയിൽ ആരോപിച്ചു. ഐപിസി 295 (എ), 153 (എ), 507, ഐടി ആക്ട് 66 വകുപ്പുകൾ പ്രകാരമാണ് സെൻഗുപ്തയ്ക്കെതിരെ കേസെടുത്തത്.

തന്റെ എഫ്ബി പോസ്റ്റ് വിവാദമായതിനെ തുടർന്ന് സെൻഗുപ്ത അത് പിൻവലിക്കുകയും ആരുടെയെങ്കിലും മതവികാരത്തെ അത് വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ താൻ മാപ്പ് ചോദിക്കുന്നതായി അറിയിക്കുകയും ചെയ്തു. അതിനുശേഷം ഇന്നലെ ഉച്ചതിരിഞ്ഞാണ് എബിവിപി പ്രവർത്തകർ പരാതി നൽകിയത്. വൈകുന്നേരം 40 ഓളം വിദ്യാർത്ഥികളുടെ ഒരു സംഘം സൗരവ് സെൻഗുപ്തയുടെ വീട്ടിൽ അതിക്രമിച്ചു കടക്കുകയും സെൻഗുപ്ത മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അക്രമികൾ ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി സംരക്ഷണം ആവശ്യപ്പെട്ട അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എഫ്‌ഐആറിനെക്കുറിച്ച് തങ്ങൾക്ക് ഒരു അറിയിപ്പുമില്ലായിരുന്നു എന്നും ഈ പൊലീസ് ഭീകരത അംഗീകരിക്കാനാവില്ലെന്നും സെൻഗുപ്തയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP