Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ടാറ്റൂ ആർട്ടിസ്റ്റ് സ്വാതിയുടെ നാവിലേക്ക് ഇറ്റിച്ചുകൊടുത്തത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരി; സംഗതി അടിപൊളിയാണെന്ന് കണ്ടതോടെ കള്ളിന്റെ ബലത്തിൽ കക്കാനിറങ്ങി യുവതി; മോഷണം പതിവാക്കിയ കോളജ് വിദ്യാർത്ഥിനിയും കാമുകനും ഒടുവിൽ പൊലീസ് പിടിയിൽ

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ടാറ്റൂ ആർട്ടിസ്റ്റ് സ്വാതിയുടെ നാവിലേക്ക് ഇറ്റിച്ചുകൊടുത്തത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരി; സംഗതി അടിപൊളിയാണെന്ന് കണ്ടതോടെ കള്ളിന്റെ ബലത്തിൽ കക്കാനിറങ്ങി യുവതി; മോഷണം പതിവാക്കിയ കോളജ് വിദ്യാർത്ഥിനിയും കാമുകനും ഒടുവിൽ പൊലീസ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മദ്യവും കഞ്ചാവും വാങ്ങുവാൻ പണമില്ലാതെ വന്നപ്പോൾ യുവതി തുടങ്ങിയത് മോഷണവും പിടിച്ചു പറിയും. സഹായത്തിന് കാമുകനും കൂടിയതോടെ കോളജ് വിദ്യാർത്ഥിനിയുടെ ജീവിതം അടിപൊളി ആയെങ്കിലും ഒടുവിൽ പിടിവീണു. ചെന്നൈ സ്വദേശികളായ സ്വാതി(20), രാജു (29) എന്നിവരാണ് മോഷണം നടത്തുന്നതിനിടെ അറസ്റ്റിലായത്. മൊബൈൽ ഫോൺ പിടിച്ചുപറിക്കുക, ബൈക്കുകൾ മോഷ്ടിക്കുക തുടങ്ങിയവയാണ് ഇരുവരും നടത്തി വന്നത്. ഒടുവിൽ ഇരുവരും അറസ്റ്റിലായി.

സ്വകാര്യ കോളജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻസ് വിദ്യാർത്ഥിനിയാണ് സ്വാതി. തുടർച്ചയായി ക്ലാസിൽ കയറാത്തതിനെത്തുടർന്ന് സ്വാതിയെ കോളജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയിരുന്നു. ടാറ്റൂ ആർട്ടിസ്റ്റാണ് രാജു. കഴിഞ്ഞ ദിവസം ഒരു യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ചെന്നൈ തെയ്‌നാംപേട്ടിൽ ബൈക്കിലെത്തി യുവതിയുടെ മാല മോഷ്ടിച്ച കേസിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പൊലീസിന് മോഷ്ടാക്കളായ യുവതിയേയും കാമുകനയേും കുറിച്ച് വിവരം ലഭിക്കുന്നത്.

ഫോൺ മോഷണം പോയതിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് പിന്നാലെ സ്വാതിയും രാജുവും കുടുങ്ങുകയായിരുന്നു. ഇരുവരും മദ്യത്തിനും കഞ്ചാവിനും അടിമകളാണെന്ന് പൊലീസ് വ്യക്തമാക്കി. സ്വകാര്യ കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻസ് വിദ്യാർത്ഥിനിയാണ് സ്വാതി.

''കുറ്റം ചെയ്തതായി ഇരുവരും സമ്മതിച്ചു. മദ്യവും കഞ്ചാവും വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനാണ് ഇരുവരും മോഷണം പതിവാക്കിയത്. മോഷ്ടിച്ച ബൈക്കിലെത്തിയാണ് രാജുവും സ്വാതിയും ആളുകളിൽ നിന്ന് ഫോൺ പിടിച്ചുപറിക്കുക''- പൊലീസ് പറയുന്നു. ബൈക്കുകൾ മോഷ്ടിക്കുകയും അതിൽ സഞ്ചരിച്ച് യാത്രക്കാരുടെ മാലകൾ കവരുകയുമാണ് പ്രതികൾ ചെയ്തിരുന്നത്. മോഷ്ടിച്ച സ്വർണം വിൽപ്പന നടത്തി കിട്ടുന്ന പണം കഞ്ചാവും മദ്യവും വാങ്ങാൻ ഉപയോഗിക്കുകയുമായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് ടാറ്റൂ ആർട്ടിസ്റ്റ് ആയ രാജുവിനെ സ്വാതി പരിചയപ്പെടുന്നത്. രാജുവാണ് സ്വാതിക്ക് ആദ്യമായി മദ്യവും ലഹരിവസ്തുക്കളും നൽകിയതെന്നും പൊലീസ് വെളിപ്പെടുത്തി. മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ ഇരുവരും റിമാൻഡിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP