Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുഇടങ്ങളിലെ നിസ്‌ക്കാര നിരോധനം; ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കത്തിനെതിരെ നോയ്ഡയിലെ മൾട്ടിനാഷണൽ കമ്പനികൾ കോടതിയിലേക്ക്

പൊതുഇടങ്ങളിലെ നിസ്‌ക്കാര നിരോധനം; ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കത്തിനെതിരെ നോയ്ഡയിലെ മൾട്ടിനാഷണൽ കമ്പനികൾ കോടതിയിലേക്ക്

നോയ്ഡ: പൊതു ഇടങ്ങളിലും പാർക്കുകളിലും നിസ്‌ക്കാരം നിരോധിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കത്തിനെതിരേ നോയ്ഡയിലെ മൾട്ടിനാഷണൽ കമ്പനികൾ കോടതിയിലേക്ക്. പാർക്കുൾ അടക്കമുള്ള പൊതുസ്ഥലങ്ങളിലും മറ്റും മുസ്ളീങ്ങൾക്ക് വെള്ളിയാഴ്ചകളിലെ നിസ്‌ക്കാരം അനുവദിക്കില്ലെന്ന് നോയ്ഡ പൊലീസ് സെക്ടർ-58 ലെ കമ്പനികൾക്ക് നോട്ടീസ് നൽകിയതിനെ തുടർന്നാണ് നിയമ നടപടിക്കൊരുങ്ങുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയ ശേഷം നടപടിക്കെതിരേ കോടതിയെ സമീപിക്കാനാണ് കമ്പനികൾ ഉദ്ദേശിക്കുന്നത്.

ഡിസംബർ 14നാണ് പൊതുസ്ഥലങ്ങളിലെ നിസ്‌ക്കാരം നിരോധിച്ചു കൊണ്ട് സർ്ക്കാർ നോട്ടീസ് പുറത്തു വന്നത്്. ഇതിന് പിന്നാലെ പാർക്കിൽ വർഷങ്ങളായി നിസ്‌ക്കാരം നടത്തുന്ന പലരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ജീവനക്കാർ നിയമം ലംഘിച്ചാൽ അതിന് ഉത്തരവാദികൾ കമ്പനികൾ ആയിരിക്കും എന്നായിരുന്നു കമ്പനികൾക്ക് പൊലീസ് നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്. അതുകൊണ്ട് ഇസ്ളാമിക ജീവനക്കാരെ ശ്രദ്ധിക്കാനാണ് കമ്പനികൾക്ക് കൊടുത്തിട്ടുള്ള നിർദ്ദേശം.

പാർക്കുകൾ പോലെ പലരും വന്നു പോകുന്ന തുറന്ന പൊതുഇടങ്ങൾ നിസ്‌ക്കാരത്തിന് വേദിയാക്കുന്നത് സാമൂഹ്യസൗഹാർദ്ദം തകർക്കുന്നതായി ചില ഹിന്ദുഗ്രൂപ്പുകൾ പരാതിപ്പെട്ടെന്നാണ് നോയ്ഡയിലെ പൊലീസ് സീനിയർ സുപ്രണ്ട് വ്യക്തമാക്കിയിരിക്കുന്നത്. കമ്പനികളെ നോക്കാൻ 58 പൊലീസ് സ്റ്റേഷനുകൾക്കാണ് നിർദ്ദേശം കിട്ടിയത്. എച്ച് സിഎൽ ഉൾപ്പെടെ 12 എംഎൻസി കൾക്ക് കഴിഞ്ഞയാഴ്ച നോട്ടീസും കിട്ടി. വെള്ളിയാഴ്ചകളിൽ സെക്ടർ 58 ലെ പാർക്കിൽ പാർക്കുകളിൽ നിസ്‌ക്കാരം നടക്കുന്നു.

അവരോട് അങ്ങിനെ ചെയ്യരുതെന്ന് പറയണമെന്നും അവർ ഇനിയും പാർക്കിലേക്ക് പോയാൽ അതിന്റെ ഉത്തരവാദികളായി നിയമലംഘനത്തിന് ഉത്തരവാദിത്വം പറയേണ്ടി വരിക കമ്പനികളായിരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. സെക്ടർ 58 ലെ പാർക്കിൽ നിസ്‌ക്കാരം നഗര ന്യായാധിപൻ നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ ഇപ്പോഴും ചിലർ അത് ചെയ്തുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നോട്ടീസ് എല്ലാ മതങ്ങളെയും ലക്ഷ്യമിട്ടുള്ളതാണെന്ന് നോയ്ഡയിലെ എസ്എസ്‌പി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP