Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുപിഎ സർക്കാർ ഈ കണക്കിൽ പിന്നിലാണ്; മോദി സർക്കാരിന്റെ കാലത്ത് കശ്മീരിൽ ഭീകരവാദസംഭവങ്ങൾ കുറഞ്ഞു; കൂടുതൽ ഭീകരവാദികളെ വകവരുത്തിയതും കഴിഞ്ഞ നാലുവർഷക്കാലത്തെന്ന് റിപ്പോർട്ട്

യുപിഎ സർക്കാർ ഈ കണക്കിൽ പിന്നിലാണ്; മോദി സർക്കാരിന്റെ കാലത്ത് കശ്മീരിൽ ഭീകരവാദസംഭവങ്ങൾ കുറഞ്ഞു; കൂടുതൽ ഭീകരവാദികളെ വകവരുത്തിയതും കഴിഞ്ഞ നാലുവർഷക്കാലത്തെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുൻ യുപിഎ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച മോദി സർക്കാരിന്റെ കാലത്ത് ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങൾ കുറവാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ നാല് വർഷത്തെ കണക്കും എൻ.ഡി.എ ഭരണത്തിന്റെ നാല് വർഷത്തെ കണക്കും താരതമ്യം ചെയ്ത് എൻ.ഐ.എയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

യു.പി.എ ഭരണത്തിന് കീഴിൽ 1218 ഭീകരാക്രമണ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മോദിയുടെ കീഴിൽ അത് 1024 ആയി കുറഞ്ഞു. അതേസമയം ഏറ്റുമുട്ടലിൽ കൂടുതൽ ഭീകരരെ കൊലപ്പെടുത്തിയത് മോദിയുടെ ഭരണത്തിന്റെ കീഴിലാണ്. മോദിയുടെ ഭരണത്തിന്റെ നാല് വർഷത്തിനിടെ 580 ഭീകരവാദികളെ വധിച്ചപ്പോൾ മന്മോഹൻ സിങ് ഭരണത്തിന് കീഴിൽ 471 പേരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്.

സംസ്ഥാനത്തുകൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണത്തിലും സർക്കാരിന്റെ കാലത്ത് കുറവ് വന്നിട്ടുണ്ട്. മോദിയുടെ കാലത്ത് 100 പേര് കൊല്ലപ്പെട്ടപ്പോൾ മന്മോഹൻ സിംഗിന്റെ ഭരണകാലത്ത് 108 പേരാണ് കൊല്ലപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP