Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടംകുളം ആണവ നിലയത്തിൽ നടന്നത് സൈബർ ആക്രമണം തന്നെ; ആണവ പ്ലാന്റിലെ കമ്പ്യൂട്ടർ ശൃംഖലയിൽ വൈറസ് സാന്നിധ്യം കണ്ടെത്തി; അഡ്‌മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലാണ് വൈറസ് ആക്രമണമുണ്ടായെന്നും ഇത് പ്രധാന കമ്പ്യൂട്ടർ ശൃംഖലയിൽ ഉൾപ്പെട്ടതല്ലെന്നും അധികൃതർ; കൂടംകുളത്തിന്റെ സുരക്ഷയിൽ ആശങ്കവേണ്ടെന്നും വിശദീകരണം

കൂടംകുളം ആണവ നിലയത്തിൽ നടന്നത് സൈബർ ആക്രമണം തന്നെ; ആണവ പ്ലാന്റിലെ കമ്പ്യൂട്ടർ ശൃംഖലയിൽ വൈറസ് സാന്നിധ്യം കണ്ടെത്തി; അഡ്‌മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലാണ് വൈറസ് ആക്രമണമുണ്ടായെന്നും ഇത് പ്രധാന കമ്പ്യൂട്ടർ ശൃംഖലയിൽ ഉൾപ്പെട്ടതല്ലെന്നും അധികൃതർ; കൂടംകുളത്തിന്റെ സുരക്ഷയിൽ ആശങ്കവേണ്ടെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കൂടംകുളം ആണവ നിലയത്തിൽ നടന്നത് സൈബർ ആക്രമണം തന്നെയാണെന്നും എന്നാൽ അഡ്‌മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലാണ് വൈറസ് ആക്രമണമുണ്ടായെന്നും ഇത് പ്രധാന കമ്പ്യൂട്ടർ ശൃംഖലയിൽ ഉൾപ്പെട്ടതല്ലെന്നും അധികൃതർ വ്യക്തമാക്കി. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സിഐ.എൽ) അസോസിയേറ്റ് ഡയറക്ടർ എ.കെ.നേമയാണ് ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബർ നാലിനാണ് ആണവ പ്ലാന്റിലെ കമ്പ്യൂട്ടർ ശൃംഖലയിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നും ഉടൻതന്നെ വിദഗ്ദ്ധർ സംഭവത്തിൽ അന്വേഷണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.അഡ്‌മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലാണ് വൈറസ് ആക്രമണമുണ്ടായെന്നും ഇത് പ്രധാന കമ്പ്യൂട്ടർ ശൃംഖലയിൽ ഉൾപ്പെട്ടതല്ലെന്നും എ.കെ. നേമ വ്യക്തമാക്കി. എന്തായാലും മുഴുവൻ കമ്പ്യൂട്ടർ ശൃംഖലയും തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ആണവ പ്ലാന്റിനെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടംകുളം ആണവപ്ലാന്റിൽ സൈബർ ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നത്. എന്നാൽ ആദ്യം ആണവ പ്ലാന്റിലെ അധികൃതർ ഇത് നിഷേധിക്കുകയും സംഭവം തെറ്റാണെന്ന് വിശദമാക്കി വാർത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സൈബർ ആക്രമണം സ്ഥിരീകരിച്ച് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രസ്താവന പുറത്തിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP