Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭനിരോധന ഉറകളുടെ പരസ്യങ്ങൾക്കു വിലക്കേർപ്പെടുത്തിയ നടപടിയിൽ കേന്ദ്രസർക്കാരിനു തിരിച്ചടി; നിരോധനത്തിന്റെ കാരണം വ്യക്തമാക്കാൻ ഹൈക്കോടതി നോട്ടീസ്; കേന്ദ്രസർക്കാർ ഉത്തരവിനെതിരേ രാജസ്ഥാൻ ഹൈക്കോടതിയിൽ ഹർജി

ഗർഭനിരോധന ഉറകളുടെ പരസ്യങ്ങൾക്കു വിലക്കേർപ്പെടുത്തിയ നടപടിയിൽ കേന്ദ്രസർക്കാരിനു തിരിച്ചടി; നിരോധനത്തിന്റെ കാരണം വ്യക്തമാക്കാൻ ഹൈക്കോടതി നോട്ടീസ്; കേന്ദ്രസർക്കാർ ഉത്തരവിനെതിരേ രാജസ്ഥാൻ ഹൈക്കോടതിയിൽ ഹർജി

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: പുലർച്ചെ ആറു മുതൽ രാത്രി പത്തു വരെയുള്ള സമയത്ത് ചാനലുകളിൽ ഗർഭനിരോധന ഉറകളുടെ പരസ്യങ്ങൾക്കു വിലക്കേർപ്പെടുത്തിയ നടപടിയിൽ കേന്ദ്രസർക്കാരിനു രാജസ്ഥാൻ ഹൈക്കോടതി നോട്ടീസ് അയച്ചു. നിരോധനത്തിന്റെ കാരണം വ്യക്തമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

കേന്ദ്രസർക്കാർ ഉത്തരവിനെതിരേ രാജസ്ഥാനിലെ ഒരു എൻജിഒ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ച് കേന്ദ്രത്തിനു നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടത്. കേന്ദ്രത്തിന്റെ നടപടി പൊതുതാത്പര്യത്തിനു വിരുദ്ധമാണെന്നും കാപട്യം വെളിവാക്കുന്നതാണെന്നും എൻജിഒ ഹർജിയിൽ കുറ്റപ്പെടുത്തുന്നു.

ഈ മാസം പതിനൊന്നിനാണ് പകൽ സമയങ്ങളിൽ ഗർഭനിരോധന ഉറകളുടെ പരസ്യംവിലക്കി സർക്കാർ ഉത്തരവിറക്കിയത്. അശ്ലീലവും അനാവശ്യവുമായ വിവരങ്ങൾ കുട്ടികൾ കാണുന്നതും മനസിലാക്കുന്നതും ഒഴിവാക്കാനാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നും ഗർഭനിരോധന ഉറകളുടെ പരസ്യം പൂർണമായും മുതിർന്നവരെ ഉദ്ദേശിച്ചുള്ളതാണെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം രാജ്യത്തെ എല്ലാ ചാനലുകൾക്കുമായി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ഇതോടെ രാത്രി പത്തു മുതൽ പുലർച്ചെ ആറു വരെയുള്ള എട്ടു മണിക്കൂർ നേരത്തേക്കു മാത്രമാണു ചാനലുകളിൽ പരസ്യം പ്രദർശിപ്പിക്കാൻ കഴിയുന്നത്. ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അശ്ലീലം അമിതമാണെന്നു കാട്ടി അഡ്വർടൈസിങ് സ്റ്റാൻഡേർഡ്‌സ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് അവർ കേന്ദ്രസർക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. ഇത് പരിഗണിച്ചാണ് കേന്ദ്രം പരസ്യങ്ങൾക്കു നിയന്ത്രിത നിരോധനം ഏർപ്പെടുത്തിയത്.

നേരത്തെ, ബോളിവുഡ് നടി സണ്ണി ലിയോൺ അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യ ഹോർഡിംഗുകൾ ഗുജറാത്തിൽ സ്ഥാപിച്ചതിനെതിരേ തീവ്ര ഹിന്ദു സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP