Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് തടസ്സം കോൺഗ്രസ്; ക്ഷേത്രം വേണമെന്ന ജനത്തിന്റെ ആഗ്രഹം മാനിക്കുന്നു; ഭരണഘടനാനുസൃതമായി എന്തും ചെയ്യുമെന്നും യോഗി ആദിത്യനാഥ്

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് തടസ്സം കോൺഗ്രസ്; ക്ഷേത്രം വേണമെന്ന ജനത്തിന്റെ ആഗ്രഹം മാനിക്കുന്നു; ഭരണഘടനാനുസൃതമായി എന്തും ചെയ്യുമെന്നും യോഗി ആദിത്യനാഥ്

മറുനാടൻ മലയാളി ബ്യൂറോ

റായ്പുർ: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് പ്രധാന തടസം കോൺഗ്രസാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രം അയോധ്യയിൽ വേണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ആ വികാരത്തെ മാനിക്കുന്നു. ഭരണഘടനയ്ക്ക് അനുസൃതമായി എന്തും ഇക്കാര്യത്തിൽ ചെയ്യുമെന്ന് അദ്ദേഹം എ.എൻ.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

നേരത്തെ ഛത്തീസ്‌ഗഢിൽ റാലിയെ അഭിസംബോധനെ ചെയ്യുന്നതിനിടെയും യോഗി ആദിത്യനാഥ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശം ഉന്നയിച്ചിരുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഛത്തീസ്‌ഗഢിൽ മാവോവാദം വളർത്തിയത് കോൺഗ്രസാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങൾക്ക് ഭീഷണിയായ മാവോവാദികളെ നേരിടാൻ ബിജെ.പി സർക്കാർ കർശന നടപടികളാണ് സ്വീകരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി കോൺഗ്രസ് രാജ്യസുരക്ഷയെ ബലികഴിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP