Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് 19ന് എതിരായ പോരാട്ടത്തിൽ സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്ന് മന്മോഹൻ സിങ്; 21 ദിവസത്തെ ലോക്ക് ഡൗണിനൊപ്പം ഉറച്ചുനിൽക്കുന്നതായി കോൺഗ്രസും; രാജ്യം ഇപ്പോൾ വലിയ മാനുഷിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് സോണിയ; വീഡിയോ കോൺഫറൻസിലൂടെ പ്രവർത്തക സമിതി യോഗം ചേർന്ന് കോൺഗ്രസ്

കോവിഡ് 19ന് എതിരായ പോരാട്ടത്തിൽ സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്ന് മന്മോഹൻ സിങ്; 21 ദിവസത്തെ ലോക്ക് ഡൗണിനൊപ്പം ഉറച്ചുനിൽക്കുന്നതായി കോൺഗ്രസും; രാജ്യം ഇപ്പോൾ വലിയ മാനുഷിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് സോണിയ; വീഡിയോ കോൺഫറൻസിലൂടെ പ്രവർത്തക സമിതി യോഗം ചേർന്ന് കോൺഗ്രസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് 19 നെ ചെറുക്കുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗണിനൊപ്പം ഉറച്ചുനിൽക്കുന്നതായി കോൺഗ്രസ്. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് കോൺഗ്രസ് എല്ലാ പിന്തുണയും നൽകുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ മുൻപ്രധാനമന്ത്രി മന്മോഹൻ സിങ് പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ അടക്കമുള്ള വിവിധ വിഷയങ്ങൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ നടന്ന പ്രവർത്തകസമിതി യോഗത്തിൽ ചർച്ച ചെയ്തു.

രാജ്യം ഇപ്പോൾ വലിയ മാനുഷിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് യോഗത്തിൽ പങ്കെടുത്തുകൊണ്ട് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു. നമുക്ക് മുന്നിലുള്ള വെല്ലുവിളി ഭയപ്പെടുത്തുന്നതാണ്. എന്നാൽ നമ്മുടെ നിശ്ചയാദർഢ്യംകൊണ്ട് അതിനെ മറികടക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

വൈറസ് ബാധയെ നേരിടുന്നതിന് ലോക്ക് ഡൗൺ അനിവാര്യമാണ്. എന്നാൽ യാതൊരു മുന്നൊരുക്കവും കൂടാതെയാണ് രാജ്യത്ത് ലോക്ക് ഡൗൺ നടപ്പാക്കിയത്. ആസൂത്രണമില്ലാതെ നടപ്പാക്കിയ ലോക്ക് ഡൗൺ രാജ്യത്ത് അസ്വസ്ഥതയും ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് വലിയ ദുരിതവുമുണ്ടാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP