Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക്ഡൗണിൽ അതിഥി തൊഴിലാളികളും കർഷകരും സാധാരണക്കാരും കച്ചവടക്കാരും ചെറുകിട വ്യവസായ സംരംഭകരും തുടങ്ങി പ്രയാസമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രത്തിനുണ്ടായ വീഴ്ച തുറന്നു കാട്ടാനും പരിഹാരം തേടാനും കോൺഗ്രസിന്റെ സമൂഹ മാധ്യമ ഇടപെടൽ; സോഷ്യൽ മീഡിയയിൽ ഇന്ന് സ്പീക് അപ്പ് ഇന്ത്യ പ്രതിഷേധം  

ലോക്ഡൗണിൽ അതിഥി തൊഴിലാളികളും കർഷകരും സാധാരണക്കാരും കച്ചവടക്കാരും ചെറുകിട വ്യവസായ സംരംഭകരും തുടങ്ങി പ്രയാസമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രത്തിനുണ്ടായ വീഴ്ച തുറന്നു കാട്ടാനും പരിഹാരം തേടാനും കോൺഗ്രസിന്റെ സമൂഹ മാധ്യമ ഇടപെടൽ; സോഷ്യൽ മീഡിയയിൽ ഇന്ന് സ്പീക് അപ്പ് ഇന്ത്യ പ്രതിഷേധം   

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ന് സോഷ്യൽ മീഡിയയുടെ സാധ്യ ഉപയോഗിച്ച് കോൺഗ്രസിന്റെ രാഷ്ട്രീയ ഇടപെടൽ. സമൂഹമാധ്യമങ്ങൾ വഴി ഇന്നു 'സ്പീക് അപ്പ് ഇന്ത്യ' പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്. രാവിലെ 11 മുതൽ 2 മണിവരെയാണ് പരിപാടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. കോൺഗ്രസ് പ്രവർത്തകർ വരെ അവരവരുടെ സമൂഹമാധ്യമ പ്രൊഫൈൽ വഴി പങ്കാളികളാകും. 50 ലക്ഷം പേർ പങ്കെടുക്കുമെന്നു വേണുഗോപാൽ പറഞ്ഞു.

ലോക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾക്കെതിരെയാണ് സ്പീക് അപ്പ് ഇന്ത്യ ഇടപെടൽ. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപകമായി സമൂഹമാധ്യമ പ്രതിഷേധം നടക്കും. ലോക്ഡൗണിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കാൻ ഇന്ന് രാവിലെ 11 മുതൽ രണ്ട് വരെ നടത്തുന്ന പ്രചാരണത്തിൽ 50 ലക്ഷം പേർ രാജ്യത്തൊട്ടാകെ പങ്കെടുക്കും. 'സ്പീക്ക് അപ് ഇന്ത്യ' എന്ന് പേര് നൽകിയിരിക്കുന്ന ക്യാംപെയിനിൽ എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് മുഖ്യമന്ത്രിമാർ തുടങ്ങി 50 ലക്ഷത്തോളം പേരെ കോൺഗ്രസ് അണി നിരത്തും.

ലോക്ഡൗണിനെ തുടർന്ന് രാജ്യത്തെ അതിഥി തൊഴിലാളികളും കർഷകരും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട സാധാരണക്കാരും കച്ചവടക്കാരും ചെറുകിട വ്യവസായ സംരംഭകർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലും പ്രയാസമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രത്തിനുണ്ടായ വീഴ്ച തുറന്നു കാട്ടാനും പരിഹാരം തേടിയുമാണ് ക്യാംപയിൻ. ലോക്ഡൗൺ പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും അതിഥി തൊഴിലാളികൾക്ക് സ്വന്തം നാട്ടിലെത്താനുള്ള ക്രമീകരണം പൂർത്തിയാക്കിയിട്ടില്ല . ഇന്ത്യയുടെ യഥാർത്ഥ സാമ്പത്തിക സ്ഥിതി മനസിലാക്കാൻ ഇതുവരേയും കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല. 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ പുകമറയിൽ നിൽക്കുകയാണ് ഇപ്പോഴും കേന്ദ്ര സർക്കാർ. ചെറുകിട വ്യവസായങ്ങൾക്ക് സഹായം നൽകാൻ ഇതുവരെ കഴിഞ്ഞില്ല.

പ്രയാസമനുഭവിക്കുന്നവർക്ക് ഒരു തരത്തിലും ആശ്വാസമാകാൻ കേന്ദ്ര സർക്കാരിന് സാധിച്ചില്ല. രോഗവ്യാപനം കൂടിയ അന്തരീക്ഷത്തിലാണ് ലോക് ഡൗൺ പിൻവലിക്കാൻ സർക്കാർ ശ്രമിക്കുന്നത്. പാവപ്പെട്ടവർക്ക് ആറ് മാസത്തേക്ക് നേരിട്ട് 7500 രൂപ പ്രതിമാസം നൽകാനുള്ള നടപടി സർക്കാർ കൈക്കൊള്ളണം. അടിയന്തരമായി അവർക്ക് പതിനായിരം രൂപ നൽകണം. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും തൊഴിൽ ദിവസവും വർദ്ധിപ്പിക്കണം. രാജ്യത്തെ സാധാരണക്കാരുടെ ശബ്ദമാകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വർത്തമാനകാലത്ത് രാജ്യം നേരിടുന്ന തീക്ഷ്ണമായ ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ ഒളിച്ചോടുന്ന കേന്ദ്ര സർക്കാരിന്റെ കണ്ണുതുറപ്പിക്കാനാണ് ഈ പ്രചാരണം .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP