Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചില ഹൈക്കോടതികൾ സമാന്തര സർക്കാരുകളാകുന്നു... സർക്കാരിനെ വിമർശിക്കുന്നവർ നാശത്തിന്റെ പ്രവാചകർ... മാധ്യമപ്രവർത്തകനും കഴുകനും ഉൾപ്പെടുന്ന സംഭവം വിവരിക്കൽ; അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകളിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നടത്തുന്ന പരാമർശങ്ങൾക്കെതിരേ കോൺഗ്രസ്  

ചില ഹൈക്കോടതികൾ സമാന്തര സർക്കാരുകളാകുന്നു... സർക്കാരിനെ വിമർശിക്കുന്നവർ നാശത്തിന്റെ പ്രവാചകർ... മാധ്യമപ്രവർത്തകനും കഴുകനും ഉൾപ്പെടുന്ന സംഭവം വിവരിക്കൽ; അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകളിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നടത്തുന്ന പരാമർശങ്ങൾക്കെതിരേ കോൺഗ്രസ്   

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകളിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നടത്തുന്ന പരാമർശങ്ങൾക്കെതിരേ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. സർക്കാരിനെ വിമർശിക്കുന്നവരെ നാശത്തിന്റെ പ്രവാചകരെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശേഷിപ്പിച്ചതിനെതിരേയാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല രംഗത്ത് വന്നത്.

'ചില ഹൈക്കോടതികൾ സമാന്തര സർക്കാരുകളാകുന്നു, സർക്കാരിനെ വിമർശിക്കുന്നവർ നാശത്തിന്റെ പ്രവാചകർ, മാധ്യമപ്രവർത്തകനും കഴുകനും ഉൾപ്പെടുന്ന സംഭവം വിവരിക്കൽ' എന്നിവയാണ് സുപ്രീംകോടതിയിൽ മോദി സർക്കാരിന്റെ പുതിയ നിർവചനങ്ങളെന്ന് സുർജേവാല പറഞ്ഞു. കോൺഗ്രസ് നേതാവ് കപിൽ സിബലും സോളിസിറ്റർ ജനറലിനെ വിമർശിച്ച് രംഗത്തെത്തി.

സർക്കാരിന്റെ പരിശ്രമങ്ങൾ കാണാതെ ചില ബുദ്ധിജീവികൾ നിഷേധാത്മകത പ്രചരിപ്പിക്കുകയാണെന്നും അതിഥി തൊഴിലാളികളിൽ ആശങ്കയുണ്ടാക്കി അവരെ തെരുവിലിറക്കുകയാണെന്നും തുഷാർ മേത്ത കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP