Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിരാശയുടെയും തീവ്ര വേദനയുടെയും ഒരു വർഷം; സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും വേരുകൾ നശിച്ചു പോയി; മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ വിമർശനവുമായി കോൺഗ്രസ്

നിരാശയുടെയും തീവ്ര വേദനയുടെയും ഒരു വർഷം; സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും വേരുകൾ നശിച്ചു പോയി; മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ വിമർശനവുമായി കോൺഗ്രസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിന്റെ ഒന്നാം വാർഷികദിനം നിരാശയുടേതും തീവ്രവേദനയുടെയുമാണെന്ന് വിമർശിച്ചു കോൺഗ്രസ്. പോയ ഒരു വർഷം പരാജയപ്പെട്ട സംവിധാനങ്ങളിലൂടെയുമാണ് കടന്നു പോയതെന്നുമാണ് കോൺഗ്രസ് വിമർശിച്ചത്. മോദി സർക്കാർ അധികാരത്തിലേറി ആറ് വർഷം പിന്നിടുമ്പോൾ സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും വേരുകൾ നശിച്ച് വിഭാഗീയ താത്പര്യങ്ങളും വർഗീയതയുമാണ് ശക്തിപ്പെട്ടതെന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പറഞ്ഞു.

കൊവിഡ് സമയത്ത് കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ് എന്ന ബിജെപിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷം എന്ന നിലയ്ക്ക് ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പുറത്തുകൊണ്ടുവരിക എന്നത് ഞങ്ങളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി സർക്കാർ ആറ് വർഷം പിന്നിടുമ്പോൾ മനസിലാകുന്നത് ജനങ്ങളുമായി യുദ്ധത്തിലാണ് ഈ സർക്കാരെന്നാണ്.

അവരുടെ മുറിവുകൾ ഉണക്കുന്നതിന് പകരം കൂടുതൽ ആഴത്തിൽ മുറിവേൽപ്പിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. പാവങ്ങളെ വേദനിപ്പിച്ച് സമ്പന്നർക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തിരമായി പാർലമെന്റ് വെർച്ച്വൽ ആയെങ്കിലും കൂടണമെന്നും സുർജേവാലയും പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP