Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശശി തരൂരിനെ വേട്ടയാടിയ അർണബ് ഗോസ്വാമിക്ക് മറുപണിയുമായി കോൺഗ്രസ് നേതാക്കൾ; ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യയിൽ പ്രേരണക്കുറ്റം ചുമത്തി റിപ്പബ്ലിക് ടിവി എഡിറ്റർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തതിനെതിരേ കോൺഗ്രസ് നേതാക്കൾ; മുൻകൂർജാമ്യമില്ലാതെ അർണബ് എങ്ങനെയാണ് സ്വതന്ത്രനായി നടക്കുന്നെന്ന് ചോദ്യം

ശശി തരൂരിനെ വേട്ടയാടിയ അർണബ് ഗോസ്വാമിക്ക് മറുപണിയുമായി കോൺഗ്രസ് നേതാക്കൾ; ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യയിൽ പ്രേരണക്കുറ്റം ചുമത്തി റിപ്പബ്ലിക് ടിവി എഡിറ്റർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തതിനെതിരേ കോൺഗ്രസ് നേതാക്കൾ; മുൻകൂർജാമ്യമില്ലാതെ അർണബ് എങ്ങനെയാണ് സ്വതന്ത്രനായി നടക്കുന്നെന്ന് ചോദ്യം

ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശിതരൂരിനെതിരായി നിരന്തരം വാർത്തകൾ നൽകിയ റിപ്പബ്ലിക് ടി വി മേധാവി അർണബിനെ പൂട്ടാനുള്ള അവസരം കൃത്യമായുപയോഗിച്ച് കോൺഗ്രസ്. ആത്മഹത്യാപ്രേരണക്കുറ്റത്തിന് അർണബിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തതിനെതിരേ പ്രതിഷേധമുയർത്തി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. അലിബാഗ് പൊലീസാണ് അർണബിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഇന്റീരിയർ ഡിസൈനറായ അൻവായ് നായിക്കിന്റെ ആത്മഹത്യയിലാണ് പൊലീസ് അർണബിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. റിപ്പബ്ലിക് അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്ന് വൻ തുക കിട്ടാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് നായിക്കിന്റെ ഭാര്യ മൊഴിനൽകിയതിനെത്തുടർന്ന് സെക്ഷൻ 306 പ്രകാരം ആത്മഹത്യാ പ്രേരണയ്ക്കായിരുന്നു കേസ്. ഈ ഘട്ടത്തിലാണ് കോൺഗ്രസ് നേതൃത്വം അർണബിനെ അറസ്റ്റുചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

എന്തുകൊണ്ടാണ് മുംബൈ പൊലീസ് കേസന്വേഷണം വൈകിപ്പിക്കുന്നതെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഇത്ര ദിവസം പിന്നിട്ടും മുൻകൂർജാമ്യം പോലും എടുക്കാതെ അർണബ് എങ്ങനെയാണ് സ്വതന്ത്രനായി നടക്കുന്നതെന്നും അർണബ് നിയമത്തിനതീതനാണോയെന്നും അദ്ദേഹം ചോദിച്ചു. നാഷൺ വാണ്ട്സ് ടു നോ എന്ന അർണബിന്റെ വാക്കുകൾ കടമെടുത്ത് പത്രപ്രവർത്തകരുടെ മൂല്യങ്ങൾ എവിടെപ്പോയെന്ന് രാജ്യത്തിന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി വാർത്തകളാണ് അർണബിന്റെ റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്തിരുന്നത്. തുടർന്ന് തരൂർ കോടതിയെ സമീപിച്ചശേഷമാണ് വാർത്തകൾ നൽകുന്നതിൽ നിന്ന് റിപ്പബ്ലിക് പിന്മാറിയത്. പാർട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയ അർണബിനെതിരേ തിരിച്ചടിക്കാനാണ് കോൺഗ്രസ് പുതിയ നീക്കത്തിലൂടെ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. അതേസമയം നായിക്കിന് നൽകിയ തുക യഥാസമയം നൽകിയെന്നായിരുന്നു റിപ്പബ്ലിക് ടി വിയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP