Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാധാരണക്കാരനുമായി സമ്പർക്കം മുതൽ ചായ കുടിയും ഗാന്ധിയൻ ജീവിത ശൈലിയും വരെ നിർബന്ധം; ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ വേണ്ട ഗുണങ്ങൾ വ്യക്തമാക്കി ഘോഷണപത്ര

സാധാരണക്കാരനുമായി സമ്പർക്കം മുതൽ ചായ കുടിയും ഗാന്ധിയൻ ജീവിത ശൈലിയും വരെ നിർബന്ധം; ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ വേണ്ട ഗുണങ്ങൾ വ്യക്തമാക്കി ഘോഷണപത്ര

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ സ്ഥാനാർത്ഥി മോഹവുമായിയെത്തുന്നവർക്ക് കർശന നിർദ്ദേശങ്ങളുമായി ഹരിയാനയിലെ കോൺഗ്രസ്. കടുത്ത വിഭാഗീയത നിലനിൽക്കുന്ന ഹരിയാനയിലെ കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥിത്വത്തിനുള്ള മാർഗ നിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

ഘോഷണപത്ര എന്ന പേരിൽ ഇറക്കിയിരിക്കുന്ന കുറിപ്പിൽ സ്ഥാനാർത്ഥിയുടെ ഗുണങ്ങളാണ് വ്യക്തമാക്കിയിരിക്കുന്നത്. സാധാരണക്കാരനുമായി സമ്പർക്കം വേണം,ചായ കുടിക്കണം, ഖദർ വസ്ത്രങ്ങൾ ധരിക്കണം, പാർട്ടി ആശയങ്ങളിൽ അടിയുറച്ച് നിൽക്കണം, ഗാന്ധിയൻ ജീവിതശൈലി പിന്തുടരണം, മതേതര മൂല്യങ്ങളിൽ ഉറച്ച് നിൽക്കണം എന്നിങ്ങനെ പോവുന്ന സ്ഥാനാർത്ഥിയുടെ ഗുണങ്ങൾ.

ജനറൽ വിഭാഗത്തിന് 5000 രൂപയാണ് സ്ഥാനാർത്ഥിത്വത്തിന് കെട്ടിവക്കേണ്ടത്. പട്ടിക ജാതി, പട്ടിക വർഗം, വനിത വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് ഈ തുക 2000 രൂപയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP