Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോൺഗ്രസിന്റെ ഔദ്യോഗിക ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ സിംഗപ്പൂർ കമ്പനിക്ക് ചോർത്തുന്നു; അത് വെച്ച് ആർക്ക് വേണമെങ്കിലും കോൺഗ്രസ് സ്വകാര്യ വിവരങ്ങൾ കൈമാറാം; ഇതിലൂടെ മാവോയിസ്റ്റകൾ വരെയാവാൻ സാധ്യതയുണ്ടെന്ന് ബിജെപിയുടെ ഐ.ടി സെൽ തലവൻ അമിത് മാളവ്യ

കോൺഗ്രസിന്റെ ഔദ്യോഗിക ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ സിംഗപ്പൂർ കമ്പനിക്ക് ചോർത്തുന്നു; അത് വെച്ച് ആർക്ക് വേണമെങ്കിലും കോൺഗ്രസ് സ്വകാര്യ വിവരങ്ങൾ കൈമാറാം; ഇതിലൂടെ മാവോയിസ്റ്റകൾ വരെയാവാൻ സാധ്യതയുണ്ടെന്ന് ബിജെപിയുടെ ഐ.ടി സെൽ തലവൻ അമിത് മാളവ്യ

ന്യൂഡൽഹി:കോൺഗ്രസിന്റെ ഔദ്യോഗിക ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണവുമായി ബിജെപിയുടെ ഐ.ടി സെൽ തലവൻ അമിത് മാളവ്യ. സിംഗപ്പൂർ കമ്പനിക്കാണ് ഇത്തരം വിവരങ്ങൾ ചോർത്തുന്നത് എന്നാണ് മാളവ്യ ആരോപണം ഉന്നയിക്കുന്നത്.ആപ്പിന്റെ ഡിസ്‌ക്ലൈമർ വിവരങ്ങളുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ചാണ് ആരോപണം ഉന്നയിച്ചത്.

കോൺഗ്രസ് ആപ്ലിക്കേഷൻ ഉപയോക്താക്കളുടെ വിവരങ്ങൾ മൂന്നാമതൊരാൾക്ക് കൈമാറുകയയാണ്. ഡിസ്‌ക്ലൈമറിലുള്ള വിവരങ്ങളനുസരിച്ച് ആർക്ക് വേണമെങ്കിലും കോൺഗ്രസ് സ്വകാര്യ വിവരങ്ങൾ കൈമാറാം. അത് കേംബ്രിഡ്ജ് അനലറ്റിക്കയോ ചൈനീസ് എംബസിയോ ചിലപ്പോൾ മാവോയിസ്റ്റകൾ വരെയാവാൻ സാധ്യതയുണ്ടെന്നും അമിത് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനായ മോദി ആപ്പ് ഉപയോക്താക്കളുടെ അനുമതിയില്ലാതെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി ശനിയാഴ്ച സുരക്ഷാ വിദഗ്ധനും എത്തിക്കൽ ഹാക്കറുമായ ഏലിയട്ട് ആൽഡേഴ്‌സൻ വെളിപ്പെടുത്തിയിരുന്നു. യു.എസിലുള്ള ക്ലെവർ ടാപ് എന്ന കമ്പനിക്കാണ് വിവരങ്ങൾ അനധികൃതമായി കൈമാറുന്നതെന്നാണ് ഏലിയട്ട് വെളിപ്പെടുത്തിയത്.

ഇതിനെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റും ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു മാളവ്യ പുതിയ ആരോപണവുമായി രംഗത്ത് എത്തിയത്.

അതേ സമയം കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ആൻഡ്രോയ്ഡ് ആപ്ലിക്കേഷനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്ന് ഏലിയട്ട് ആൽഡേഴ്‌സൻ വെളിപ്പെടുത്തി. ഇതേകുറിച്ച് ഇന്ന് വിവരങ്ങൾ പുറത്തുവിടുമെന്ന് ആൽഡേഴ്‌സൻ ട്വിറ്ററിലൂടെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP