Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രമന്ത്രിസഭയിൽ വിശ്വാസമില്ല; സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസും; കോൺഗ്രസ് നീക്കം പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ലക്ഷ്യമിട്ട്

കേന്ദ്രമന്ത്രിസഭയിൽ വിശ്വാസമില്ല; സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസും; കോൺഗ്രസ് നീക്കം പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ലക്ഷ്യമിട്ട്

ന്യൂഡൽഹി: കേന്ദ്രസർക്കാറിൽ അവിശ്വാസം രേഖപ്പെടുത്തി കോൺഗ്രസും. തെലുങ്ക് ദേശം പാർട്ടിക്കും വൈ.എസ്.ആർ കോൺഗ്രസിനും പിന്നാലെയാണ് കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസും രംഗത്തെത്തിയത്. ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയാണ് നോട്ടീസ് നൽകിയത്. മാർച്ച് 27നുള്ള ലോക്സഭ നടപടികളിൽ അവിശ്വാസ പ്രമേയം കൂടി ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

ജഗന്മോഹൻ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആർ കോൺഗ്രസും എൻ.ഡി.എ വിട്ട് പുറത്ത് വന്ന തെലുങ്ക് ദേശം പാർട്ടിയും നേരത്തെ തന്നെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. സിപിഐ.എം, എ.ഐ.ഡി.എം.കെ, ആം ആദ്മി പാർട്ടി, എ.ഐ.എം.ഐ.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ പ്രമേയത്തെ പിന്തുണക്കുമെന്ന് അറിയിച്ചിരുന്നു. എൻ.ഡി.എ സർക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയമാണിത്.

നോട്ടീസ് അനുമതിക്ക് കുറഞ്ഞത് 50 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. കോൺഗ്രസിന് ലോക്‌സഭയിൽ 48 എംപിമാരുണ്ട്. ടി.ഡി.പിക്ക് 16 എംപിമാരും. എ.ഐ.ഡി.എം.കെയ്ക്ക് 37, വൈ.എസ്.ആർ കോൺഗ്രസിനും സിപിഐ.എമ്മിനും 9 വീതം, എ.ഐ.എം.ഐ.എമ്മിന് ഒന്ന് എന്നിങ്ങനെയാണ് അംഗബലം.

അതേസമയം, പ്രതിപക്ഷ കക്ഷികൾ മുഴുവൻ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാലും കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ ബിജെപിക്ക് ലോക്‌സഭയിലുണ്ട്. എന്നാൽ പ്രതിപക്ഷം ഒന്നിച്ച് നിൽക്കുന്നത് ഭാവിയിൽ ബിജെപിയുടെ മുന്നേറ്റങ്ങൾക്ക് ഭീഷണി ഉയർത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP