Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് നടത്തിയ കോൺഗ്രസ് ബന്ദ് കർണാടകയിൽ അക്രമത്തിലേക്ക്; പല സ്ഥലങ്ങളിലും ബസുകൾക്ക് നേരെ കല്ലേറ്; കട കമ്പോളങ്ങൾ നിർബന്ധിച്ച് അടപ്പിച്ചു; സ്വകാര്യ ബസുകളും, കെ.എസ്.ആർ.ടി.സിയും ഓടിയില്ല; ഹർത്താലിനോട് സഹകരിച്ച ജനത

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് നടത്തിയ  കോൺഗ്രസ് ബന്ദ് കർണാടകയിൽ അക്രമത്തിലേക്ക്; പല സ്ഥലങ്ങളിലും ബസുകൾക്ക് നേരെ കല്ലേറ്; കട കമ്പോളങ്ങൾ നിർബന്ധിച്ച് അടപ്പിച്ചു; സ്വകാര്യ ബസുകളും, കെ.എസ്.ആർ.ടി.സിയും ഓടിയില്ല; ഹർത്താലിനോട് സഹകരിച്ച ജനത

മറുനാടൻ ഡെസ്‌ക്‌

മംഗളൂരു: ഭാരത് ബന്ദിൽ ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളിൽ ജനജീവിതം സ്തംഭിച്ചു. കർണാടകയിൽ നിരവധി വാഹനങ്ങൾക്ക് നേരെയും കല്ലേറുണ്ടായി. പലഭാഗത്തും വബന്ദ് അനുകൂലികൾ വ്യാപകമായ ആക്രമാണ് അഴിച്ചുവിട്ടത്. കടകൾ നിർബന്ധിച്ച് അടപ്പിക്കുകയും ചില സ്ഥലങ്ങളിൽ സംഘർഷത്തിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. ഭൂരിഭാഗം കടകമ്പോളങ്ങളും അടഞ്ഞു കിടന്നിരുന്നു, ഭാരത് ബന്ദിനോട് അനുകൂല സമീപനംമാണ് ഏവരും വച്ച് പുലർത്തിയിരുന്നത്.

പല മേഖലകളിലും സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. രാവിലെ ഓടിയ ഏതാനം ബസുകൾക്ക് നേരെ ആക്രമി സംഘം കല്ലേറ് നടത്തിയതോടെ പിന്നീട് സർവീസുകൾ നിർത്തിവയ്ക്കുകയായിരുന്നു. ശിവഭാഗ് മേഖലയിലും പമ്പ് വെൽ സർക്കിളിലും സ്വകാര്യ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ശിവഭാഗിൽ തുറന്ന് പ്രവർത്തിച്ച ഹോട്ടൽ ബന്ദനുകൂലികൾ എറിഞ്ഞ് തകർത്തു. പമ്പ് വെൽ സർക്കിളിൽ അക്രമാസക്തരായ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ജ്യോതി സർക്കിളിൽ കെ.എസ്.ആർ.ടി.സി ബസുകൾ ബന്ദ് അനുകൂലികൾ തടഞ്ഞു.

ജാക്രിബെട്ടു, ബണ്ട്വാൾ, കല്ലട്ക്ക, മാണി, തുംബെ എന്നിവിടങ്ങളിൽ ബന്ദനുകൂലികളും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഉള്ളാൾ നാട്ടക്കൽ റോഡിൽ കാറുകൾ നിരത്തിയിട്ട് ബന്ദനുകൂലികൾ സൃഷ്ടിച്ച മാർഗ തടസ്സം നീക്കാനെത്തിയ പൊലീസുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.

മംഗളൂരുവിൽ നിന്ന് യാത്രക്കാരുമായി പോയ ബസ് ഉടുപ്പി സ്റ്റാന്റിൽ ബന്ദനുകൂലികൾ തടഞ്ഞു. മുന്നോട്ട് പോവാനാവാത്തതിനാൽ യാത്രക്കാരെ ഇറക്കിവിട്ടായിരുന്നു സമരാനുകൂലികളുടെ നടപടി. ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ഡെപ്യൂട്ടി കമീഷണർമാർ അവധി നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP