Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'മൂന്ന് കിലോ ബീഫ് മോദിക്ക് പെട്ടന്ന് കണ്ടെത്താനാവും 350 കിലോ ആർഡിഎക്‌സ് കണ്ടെത്താനാവില്ല'; പ്രധാനമന്ത്രിയ്‌ക്കെതിരെ ട്വിറ്ററിലൂടെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ്; പരാമർശം വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ഹാറൂൺ യൂസഫ്

'മൂന്ന് കിലോ ബീഫ് മോദിക്ക് പെട്ടന്ന് കണ്ടെത്താനാവും 350 കിലോ ആർഡിഎക്‌സ് കണ്ടെത്താനാവില്ല'; പ്രധാനമന്ത്രിയ്‌ക്കെതിരെ ട്വിറ്ററിലൂടെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ്; പരാമർശം വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ഹാറൂൺ യൂസഫ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുൽവാമയിൽ ഭീകരാക്രമണം നടന്ന് 40 ജവാന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെ സംഭവത്തിൽ വീഴ്‌ച്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെയും വിമർശനം ഉയർന്നിരുന്നു. ഈ അവസരത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ട്വീറ്റിലൂടെ പ്രതികരിച്ചത്. മൂന്നു കിലോ ബീഫ് കണ്ടുപിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്നും 350 കിലോ ആർഡിഎക്‌സ് കണ്ടുപിടിക്കാൻ സാധിക്കില്ലെന്നുമാണ് ഡൽഹി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹാറൂൺ യൂസഫ് ട്വീറ്ററിലൂടെ പ്രതികരിച്ചത്.

മോദി ഫെയിൽസ് നാഷണൽ സെക്യൂരിറ്റി എന്ന ഹാഷ്ടാഗോടെയാണ് യൂസഫ് ട്വീറ്റ് ചെയ്തത്. ട്വീറ്റ് വന്ന് നിമിഷങ്ങൾക്കുള്ളിൽ യൂസഫിന്റെ പരാമർശത്തിനെതിരെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് രംഗത്തെത്തിയിരുന്നു. പ്രസ്താവന അപകീർത്തിപരവും നിരുത്തരവാദപരവുമാണെന്നായിരുന്നു രവിശങ്കർ പ്രസാദ് പറഞ്ഞത്. കോൺഗ്രസിന്റെ ഇരട്ടമുഖമാണ് യൂസഫിന്റെ വാക്കുകളിലൂടെ കാണാൻ സാധിക്കുന്നതെന്നും ബിജെപി ഡൽഹി വൈസ് പ്രസിഡന്റ് രാജിവ് ബബ്ബർ വ്യക്തമാക്കി.

എന്നാൽ ട്വീറ്റ് വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി യൂസഫ് രംഗത്തെത്തിയിരുന്നു. വെറും മൂന്നു കിലോ ബീഫിന്റെ പേരിൽ നിരപരാധികളെ നിങ്ങൾക്ക് കൊന്നൊടുക്കാമെന്നും 350 കിലോ ആർഡിഎക്സ് പിടികൂടാനാകില്ലെന്നും യൂസഫ് വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP