Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൈജീരിയക്കാർക്കെതിരെ വംശീയാധിക്ഷേപവുമായി കോൺഗ്രസ് നേതാവ്; മെട്രോ നഗരങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് 'നീഗ്രോകളെ'ന്നു ഗോവ മുൻ മുഖ്യമന്ത്രി രവി നായിക്

നൈജീരിയക്കാർക്കെതിരെ വംശീയാധിക്ഷേപവുമായി കോൺഗ്രസ് നേതാവ്; മെട്രോ നഗരങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് 'നീഗ്രോകളെ'ന്നു ഗോവ മുൻ മുഖ്യമന്ത്രി രവി നായിക്

പനാജി: നൈജീരിയക്കാർക്കെതിരെ വംശീയാധിക്ഷേപവുമായി കോൺഗ്രസ് നേതാവ് രവി നായിക്. മെട്രോ നഗരങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് 'നീഗ്രോകളെ'ന്നു ഗോവ മുൻ മുഖ്യമന്ത്രി കൂടിയായ രവി പറഞ്ഞു.

നൈജീരിയക്കാർ ഇന്ത്യയിൽ പ്രവേശിക്കുന്നതു വിലക്കണമെന്നും രവി നായിക് ആവശ്യപ്പെട്ടു.

നൈജീരിയക്കാർ ഇന്ത്യയിൽ എത്തുമ്പോൾ അവരെ കർശ പരിശോധനയ്ക്ക് വിധേയരാക്കണം. പഠിക്കാനാണോ വിനോദയാത്രയ്ക്കാണോ അതോ മയക്കുമരുന്നുകൾ കച്ചവടം ചെയ്യാനാണോ അവർ ഇവിടെ എത്തുന്നതെന്നു പരിശോധിക്കണം. പഠിക്കാനെത്തിയവർ കോളജുകളിലും സ്‌കൂളുകളിലും പോകുന്നുണ്ടോയെന്നും പരിശോധിക്കണം.

രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് അവരാണ്. നമ്മുടെ രാജ്യത്തിന് നൈജീരിയൻ വിനോദ സഞ്ചാരികളെ ആവശ്യമില്ല. ഗോവയിലെ നൈജീരിയക്കാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രവി നായിക് ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP