Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടകത്തിൽ വീണ്ടും രാഷ്ട്രീയ കുതിരക്കച്ചവടത്തിന് അരങ്ങൊരുങ്ങിയെന്ന് സൂചന; എംഎൽഎമാർ ചോരാതിരിക്കാൻ എല്ലാവരേയും റിസോർട്ടിലേക്ക് മാറ്റി; കാരണമറിയിച്ച് വിട്ടുനിന്ന് രണ്ടുപേരും ഒന്നും പറയാതെ മറ്റു രണ്ടുപേരും; വിട്ടുനിന്നവർക്ക് എതിരെ നടപടിയെടുക്കുമെന്ന് കോൺഗ്രസ്

കർണാടകത്തിൽ വീണ്ടും രാഷ്ട്രീയ കുതിരക്കച്ചവടത്തിന് അരങ്ങൊരുങ്ങിയെന്ന് സൂചന; എംഎൽഎമാർ ചോരാതിരിക്കാൻ എല്ലാവരേയും റിസോർട്ടിലേക്ക് മാറ്റി; കാരണമറിയിച്ച് വിട്ടുനിന്ന് രണ്ടുപേരും ഒന്നും പറയാതെ മറ്റു രണ്ടുപേരും; വിട്ടുനിന്നവർക്ക് എതിരെ നടപടിയെടുക്കുമെന്ന് കോൺഗ്രസ്

ബംഗളൂരു: കർണാടകത്തിൽ രാഷ്ട്രീയ കുതിരക്കച്ചവടം അവസാനിച്ചില്ലെന്ന സൂചനകൾ നൽകി വീണ്ടും കരുനീക്കങ്ങൾ ശക്തമാക്കി ബിജെപിയും എതിർ നീക്കങ്ങളുമായി കോൺഗ്രസും. തങ്ങളുടെ എംഎൽഎമാർ എല്ലാവരും കൂടെയുണ്ടെന്ന് ഉ്‌റപ്പുവരുത്താൻ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി.

എന്നാൽ ഇത് രാഷ്ട്രീയ കൂടിയാലോചനകളുടെ ഭാഗമാണെന്നാണ് കോൺഗ്രസ് പറയുന്നത്. അതേസമയം, പിണങ്ങി നിൽക്കുന്ന വിമത എംഎൽഎമാരിൽ നാലുപേരും തിരിച്ചെത്തിയിട്ടില്ല. ഇവരിൽ രണ്ടുപേർ അസൗകര്യം അറിയിച്ച് മാറി നിൽക്കുകയാണ്. അതേസമയം വിമത നേതാവ് രമേശ് ജാർകിഹോളിയും മഹേഷ് കുമതല്ലിയും കാരണം പറയാതെ വിട്ടുനിൽക്കുന്നു. ഇവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ 75 എംഎൽഎമാർ പങ്കെടുത്തു. നാലു വിമത എംഎഎമാർ എത്തിയില്ല. ഉമേഷ് ജാദവ്, രമേശ് ജാർകിഹോളി, മഹേഷ് കുമതല്ലി, ബി. നാഗേന്ദ്ര എന്നിവരാണ് എത്താതിരുന്നത്. ഇതിൽ ബി. നാഗേന്ദ്രയും ഉമേഷ് ജാദവും യോഗത്തിൽ നിന്ന് വിട്ടുനിന്നതിന്റെ കാരണം ബോധിപ്പിച്ചിട്ടുണ്ട്.

ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകേണ്ടതിനാലാണ് താൻ യോഗത്തിനെത്താത്തത് എന്നാണ് നാഗേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. സ്വകാര്യ ആവശ്യങ്ങൾക്കായി മുംബൈയിൽ ആയതിനാലാണ് താൻ യോഗത്തിനെത്താത്തതെന്നായിരുന്നു ഉമേഷ് ജാദവിന്റെ വിശദീകരണം.

മുംബൈയിൽ ബിജെപിയുടെ തടവിലെന്ന് ആരോപിക്കപ്പെട്ട എംഎൽഎമാരായ ഭീമ നായിക്, ബസൻ ഗൗഡ ദഡ്ഡൽ എന്നിവർ ബുധനാഴ്ച കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവങ്ങൾ. ഒളിവിൽ കഴിയുന്ന എംഎൽഎമാർ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ പുറത്താക്കുമെന്ന് കോൺഗ്രസ് നേതൃത്വം അന്ത്യശാസനം നൽകിയിരുന്നു. ഇത്തരത്തിൽ സംഭവങ്ങൾ കൊഴുക്കുന്നതിനിടെയാണ് രാത്രിയോടെ എംഎൽഎമാരെ കോൺഗ്രസ് നേതൃത്വം റിസോർട്ടിലേക്ക് മാറ്റിയത്.

ബംഗളൂരു-മൈസൂരു റോഡിലെ ബിഡദിയിലുള്ള ഈഗൾടൺ റിസോർട്ടിലേക്കാണ് എംഎൽഎമാരെ എത്തിച്ചിരിക്കുന്നത്. ഇവർ രണ്ട് ദിവസം ഇവിടെ തുടരുമെന്നാണ് വിവരം. റിസോർട്ടിന് അകത്തേക്ക് മാധ്യമങ്ങൾക്കടക്കം പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഒരു മുൻകരുതൽ എന്ന നിലയിലാണ് റിസോർട്ടിലേക്കുള്ള മാറ്റമെന്നാണ് സൂചനകൾ. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് രണ്ടുദിവസം എംഎൽഎമാരുടേ യോഗം നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. കർണാടക ചുമതലയുള്ള മുതിർന്ന നേതാവ് കെസി വേണുഗോപാൽ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ബിജെപിയുടെ കരുനീക്കങ്ങൾ പൊളിക്കാനുള്ള ആലോചനകൾ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP