Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പന്നിപ്പനി മാത്രമല്ല അമിത്ഷായ്ക്ക് വയറിളക്കവും ഛർദ്ദിയും പിടിപെടുമെന്ന് കോൺഗ്രസ് എംപി; പനി പിടിച്ചത് കർണാടകയിലെ കോൺഗ്രസ് എംഎൽഎമാർ തിരച്ചെത്തിയതുമൂലമുള്ള ഭയംകൊണ്ട്; ബി.കെ. ഹരിപ്രസാദിന്റെ പരിഹാസം വിവാദമാകുന്നു; കോൺഗ്രസ് പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി

'പന്നിപ്പനി മാത്രമല്ല അമിത്ഷായ്ക്ക് വയറിളക്കവും ഛർദ്ദിയും പിടിപെടുമെന്ന് കോൺഗ്രസ് എംപി; പനി പിടിച്ചത് കർണാടകയിലെ കോൺഗ്രസ് എംഎൽഎമാർ തിരച്ചെത്തിയതുമൂലമുള്ള ഭയംകൊണ്ട്; ബി.കെ. ഹരിപ്രസാദിന്റെ പരിഹാസം വിവാദമാകുന്നു; കോൺഗ്രസ് പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: പന്നിപ്പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷായെ പരിഹസിച്ച് കോൺഗ്രസ് എംപി.കർണാടകയിൽനിന്നുള്ള രാജ്യസഭാംഗം ബി.കെ. ഹരിപ്രസാദാണ് ബിജെപി ദേശീയ അധ്യക്ഷനെതിരേ വിവാദ പരാമർശവുമായി രംഗത്തെത്തിയത്.

കർണാടക സർക്കാരിനെ പൊളിക്കാൻ ശ്രമിച്ചാൽ അമിത് ഷായ്ക്ക് പന്നിപ്പനി മാത്രമല്ല, വയറിളക്കവും ഛർദ്ദിയും വരെ പിടിപെടുമെന്ന് എംപി. കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ്. സർക്കാരിനെ ഇല്ലാതാക്കാൻ ശ്രമിച്ചതിനാലാണ് അമിത് ഷായ്ക്ക് പന്നിപ്പനി ബാധിച്ചതെന്നായിരുന്നു ഹരിപ്രസാദിന്റെ പരാമർശം. കർണാടകയിലെ കോൺഗ്രസ് എംഎ‍ൽഎമാർ തിരിച്ചെത്തിയതോടെ അമിത് ഷാ പരിഭ്രമിച്ചെന്നും അതിനാലാണ് ഇപ്പോൾ പന്നിപ്പനി ബാധിച്ചതെന്നും ഹരിപ്രസാദ് പറഞ്ഞു. ഈ പരാമർശങ്ങളാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

കോൺഗ്രസ് എംപിയുടെ പരാമർശം വിവാദമായതോടെ കോൺഗ്രസ് പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി. നേതാക്കളും രംഗത്തെത്തി. അതിനിടെ, പന്നിപ്പനി ബാധിച്ച് ഡൽഹി എയിംസിൽ പ്രവേശിപ്പിക്കപ്പെട്ട അമിത് ഷാ രണ്ടുദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്ന് ബിജെപി. മാധ്യമവിഭാഗം തലവൻ അനിൽ ബലൂനി അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണൈന്നും ബലൂനി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP