Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദി ഭരണത്തിലെ നല്ലദിനം കോർപ്പറേറ്റുകൾക്ക്! ഓസ്‌ട്രേലിയയിൽ പോയത് അദാനി ഗ്രൂപ്പിന്റെ ദല്ലാളായി; 6,200 കോടി വായ്പ നൽകിയ എസ്‌ബിഐ നടപടിയും ക്രമവിരുദ്ധം: കടുത്ത വിമർശനവുമായി കോൺഗ്രസ്

മോദി ഭരണത്തിലെ നല്ലദിനം കോർപ്പറേറ്റുകൾക്ക്! ഓസ്‌ട്രേലിയയിൽ പോയത് അദാനി ഗ്രൂപ്പിന്റെ ദല്ലാളായി; 6,200 കോടി വായ്പ നൽകിയ എസ്‌ബിഐ നടപടിയും ക്രമവിരുദ്ധം: കടുത്ത വിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെ വഴിവിട്ട് സഹായിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. മോദി ഭരണത്തിൽ നല്ല ദിനങ്ങളാണെന്നും അതുപക്ഷേ കോർപ്പറേറ്റുകൾക്കാണെന്നും കോൺഗ്രസ് വക്താവ് അജയ് മാക്കൻ പറഞ്ഞു. അഡാനി ഗ്രൂപ്പിന് 6,200 കോടി രൂപ എസ്‌ബിഐ വായ്പ നൽകുന്നത് ക്രമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

അദാനിക്ക് നേട്ടമുണ്ടാക്കാനാണ് മോദി ഓസ്‌ട്രേലിയിൽ പോയതെന്നാണ് വിമർശനം. ഓസ്‌ട്രേലിയയിൽ നിന്നും കൽക്കരി ഇറക്കുമതി ചെയ്യുന്നതിനാണ് ഗൗതം അഡാനി നേതൃത്വം നൽകുന്ന അദാനി ഗ്രൂപ്പിന് വായ്പ നൽകാൻ എസ്‌ബിഐ തീരുമാനിച്ചിരുന്നു. ഓസീസ് സർക്കാരുമായുള്ള അദാനിയുടെ ഇടപാടിന് പിന്നിൽ മോദിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. എസ് ബി ഐ വായ്പയും പ്രധാനമന്ത്രിയുടെ അടുപ്പക്കാരനെന്ന നിലയിൽ സംഘടിപ്പിച്ചതാണെന്നും ആക്ഷേപമുയർത്തുന്നു.

മോദി ഭരണത്തിൽ കോർപറേറ്റുകൾക്കാണ് നല്ലദിനം ഓസ്‌ട്രേലിയയിൽ കൽക്കരിഖനനത്തിനായി അദാനി ഗ്രൂപ്പിനു എസ്‌ബിഐ 6,200 കോടി രൂപ വായ്പ നൽകുന്നത് ക്രമവിരുദ്ധമാണ്. ആറിലധികം വിദേശ ബാങ്കുകൾ അദാനി ഗ്രൂപ്പിന് വായ്പ നിഷേധിച്ചപ്പോഴാണ് എസ്‌ബിഐ വൻ തുക നല്കുന്നതെന്നും അജയ് മാക്കൻ പറഞ്ഞു.

പടിഞ്ഞാറൻ ക്വീൻസ്‌ലൻഡിലെ ക്ലെർമണ്ടിൽ ഖനനം നടത്താനുള്ള 42,000 കോടി രൂപയുടെ ഇടപാടിനാണ് അദാനി ഗ്രൂപ്പ് ഒപ്പുവച്ചത്. ഈ പദ്ധതിക്കുവേണ്ടി എസ്‌ബിഐ ആറായിരം കോടിയിലേറെ രൂപ വായ്പയായും അദാനി മൈനിങ്ങിന് നൽകും. വിദേശത്ത് നടപ്പാക്കുന്ന പദ്ധതിക്കുവേണ്ടി ഇന്ത്യയിലെ ഒരു ബാങ്ക് നൽകുന്ന ഏറ്റവും വലിയ വായ്പയാണ് ഇത്. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ എസ്‌ബിഐയും ഗൗതം അദാനിയും കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു.

വിവിധ ബാങ്കുകളിൽനിന്നായി ഇതിനകം 65,000 കോടിയോളം രൂപ അദാനി ഗ്രൂപ്പ് പല പദ്ധതികളിലായി വായ്പയെടുത്തിട്ടുണ്ട്. പല കമ്പനികളും വായ്പ തിരിച്ചടവിൽ വൻതോതിലുള്ള വീഴ്ചവരുത്തുന്നതായി ബാങ്കുകൾ പരാതിപ്പെടുന്നതിനിടെയാണ് അദാനി ഗ്രൂപ്പിന് ആറായിരം കോടി രൂപ എസ്‌ബിഐ നൽകുന്നത. വായ്പ പ്രഖ്യാപിച്ചതോടെ, എസ്‌ബിഐയുടെ ഓഹരികളിൽ കുതിച്ചുകയറ്റമുണ്ടായതും ശ്രദ്ധേയമാണ്. 5.44 ശതമാനം ഉയർന്ന ഓഹരി വില 2940.15 രൂപയായി ഉയർന്നു. അദാനി എന്റർപ്രൈസസിന്റെ ഓഹരിവില 1.44 ശതമാനം ഉയർന്ന് 495.70 രൂപയായി. ഇതെല്ലാം മോദിയുടെ അടുപ്പത്തിന്റെ ഫലമാണെന്നാണ് വിമർശനം.

ജി20 ഉച്ചകോടിക്കുള്ള പ്രധാനമന്ത്രിയുടെ സംഘത്തോടൊപ്പമാണ് ഗൗതം അദാനിയും ഓസ്‌ട്രേലിയയിലെത്തിയത്. ക്വീൻസ്‌ലൻഡ് സന്ദർശനത്തിനിടെ മോദി മുൻകൈയെടുത്താണ് 42,000 കോടിയുടെ ഖനന ഇടപാട് അദാനി ഗ്രൂപ്പിന് സ്വന്തമാക്കിയതെന്നാണ് ആരോപണം. ക്വീൻസ് ലാൻഡ് ഭരണാധികാരികളുമായി മോദി ചർച്ച നടത്തിയത് അദാനിക്ക് വേണ്ടിയാണെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP