Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുൽവാമ ആക്രമണത്തിൽ മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ്; ആക്രമണ വിവരം അറിഞ്ഞിട്ടും മോദി പരസ്യ ഷൂട്ടിങ് നിർത്തിയില്ലെന്ന് ആരോപണം; ഷൂട്ടിങ് തുടർന്നത് നാലു മണിക്കൂർ; കപട ദേശീയ വാദിയാണ് മോദി; 40 ജവാന്മാർ മരിച്ചു കിടന്നപ്പോൾ ചായയും ഭക്ഷണവും എങ്ങനെ മോദിയുടെ തൊണ്ടയിൽ നിന്നിറങ്ങിയെന്നും കോൺഗ്രസ്; അധികാര ദാഹത്താൽ മനുഷ്യത്വം മറന്ന മോദി ജവാന്മാരുടെ ജീവത്യാഗം കൊണ്ട് രാഷ്ട്രീയം കളിക്കുന്നുവെന്നും പ്രതിപക്ഷം

പുൽവാമ ആക്രമണത്തിൽ മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ്; ആക്രമണ വിവരം അറിഞ്ഞിട്ടും മോദി പരസ്യ ഷൂട്ടിങ് നിർത്തിയില്ലെന്ന് ആരോപണം; ഷൂട്ടിങ് തുടർന്നത് നാലു മണിക്കൂർ; കപട ദേശീയ വാദിയാണ് മോദി; 40 ജവാന്മാർ മരിച്ചു കിടന്നപ്പോൾ ചായയും ഭക്ഷണവും എങ്ങനെ മോദിയുടെ തൊണ്ടയിൽ നിന്നിറങ്ങിയെന്നും കോൺഗ്രസ്; അധികാര ദാഹത്താൽ മനുഷ്യത്വം മറന്ന മോദി ജവാന്മാരുടെ ജീവത്യാഗം കൊണ്ട് രാഷ്ട്രീയം കളിക്കുന്നുവെന്നും പ്രതിപക്ഷം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഇന്ത്യയെ ഒട്ടാകെ കണ്ണീരിലാഴ്‌ത്തിയ പുൽവാമ ആക്രമണ വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യ ഷൂട്ടിംഗിൽ ആയിരുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. വിവരം അറിഞ്ഞിട്ടും അദ്ദേഹം അത് നിർത്താൻ തായാറായില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു. കോർബറ്റ് നാഷണൽ പാർക്കിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള ഷൂട്ടിൽ ആയിരുന്നു അദ്ദേഹം. ഇതു പോലെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ല. വിവരം അറിഞ്ഞ് നാലു മണിക്കൂർ വരെ ഷൂട്ടിങ്ങ് തുടർന്നു. ഷൂട്ടിങ്ങ് കഴിഞ്ഞിറങ്ങിയവർ തനിക്ക് ജയ് വിളിച്ചപ്പോൾ അവരെ മോദി അഭിവാദ്യം ചെയ്തുവെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ്ങ് സുർജേവാല ആഞ്ഞടിച്ചു.

മോദി കപട ദേശീയ വാദിയാണ്. ചായ കുടിയും കഴിഞ്ഞാണ് മോദി രാം നഗർ ഗസ്റ്റ് ഹൗസ് വിട്ടത്.40 ജവാന്മാർ മരിച്ചു കിടന്നപ്പോൾ ചായയും ഭക്ഷണവും എങ്ങനെ മോദിയുടെ തൊണ്ടയിൽ നിന്നിറങ്ങിയെന്ന് കോൺഗ്രസ് ചോദിക്കുന്നു. അധികാര ദാഹത്താൽ മനുഷ്യത്വം മറന്ന മോദി ജവാന്മാരുടെ ജീവത്യാഗം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണ്. ആർ ഡി എക്‌സും റോക്കറ്റ് ലോഞ്ചറുമായി തീവ്രവാദികൾക്ക് എങ്ങനെ എത്താനായി, കനത്ത സുരക്ഷയുള്ള ദേശീയ പാതയിൽ ബോംബ് നിറച്ച വാഹനം എങ്ങനെ എത്തിയെന്നും അവർ ചോദിച്ചു.

പുൽവാമയിൽ കൊല്ലപ്പെട്ട ജവാൻ വസന്തകുമാറിന്റെ ഭൗതിക ശരീരത്തിന് സമീപത്ത് നിന്നുള്ള അൽഫോൻസ് കണ്ണന്താനത്തിന്റെ ഫോട്ടോയും കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. സൗദിയുമായുള്ള സംയുക്ത പ്രസ്താവനയിൽ പാക് പിന്തുണയോടെ ജയ്ഷയും മസൂദ് അസറും പ്രവർത്തിക്കുന്നുവെന്ന് ഉൾപ്പെടുത്താനുള്ള ധൈര്യം മോദിക്ക് ഉണ്ടാകാത്തതെന്തെന്നും കോൺഗ്രസ് ചോദിച്ചു. തിരിച്ചടിക്ക് പിന്തുണ കൊടുക്കുമ്പോഴും കേന്ദ്ര സർക്കാരിന്റെയും മോദിയുടെയും വീഴ്ചകൾ ദേശീയ വാദികളായ തങ്ങൾക്ക് ചോദ്യം ചെയ്യാമെന്നും രൺദീപ് സിങ്ങ് സുർജേവാല വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP