Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ധനവില വർധനയും രൂപയുടെ മൂല്യത്തകർച്ചയും ബിജെപി സർക്കാരിനെ വെട്ടിലാക്കിയതിന് പിന്നാലെ തുറന്ന പോരിനൊരുങ്ങി കോൺഗ്രസ്; മറ്റു പാർട്ടികളുമായി ചേർന്ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് കോൺഗ്രസ് നേതൃത്വം; ഇന്ത്യയിൽ ബിജെപി നടത്തുന്നത് സാമ്പത്തിക ഭീകരവാദമാണെന്ന് മനീഷ് തിവാരി

ഇന്ധനവില വർധനയും രൂപയുടെ മൂല്യത്തകർച്ചയും ബിജെപി സർക്കാരിനെ വെട്ടിലാക്കിയതിന് പിന്നാലെ തുറന്ന പോരിനൊരുങ്ങി കോൺഗ്രസ്; മറ്റു പാർട്ടികളുമായി ചേർന്ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് കോൺഗ്രസ് നേതൃത്വം; ഇന്ത്യയിൽ ബിജെപി നടത്തുന്നത് സാമ്പത്തിക ഭീകരവാദമാണെന്ന് മനീഷ് തിവാരി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രൂപയുടെ മൂല്യം കുറഞ്ഞതും ഇന്ധന വില വർധിച്ചതും ബിജെപി സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്നതിന് പിന്നാലെ കോൺഗ്രസിന്റെ ഇരുട്ടടി. മറ്റ് പാർട്ടികളുമായി ചേർന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ സാമ്പത്തിക ഭീകരവാദത്തിനാണ് ബിജെപി നേതൃത്വം നൽകുന്ന സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

പാർട്ടി ജനറൽ സെക്രട്ടറിമാരുമായും സംസ്ഥാന ഘടകങ്ങളുമായും ആലോചിച്ച ശേഷം സെപ്റ്റംബർ ആറിന് പ്രക്ഷോഭത്തിന്റെ തീയതി പ്രഖ്യാപിക്കുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.യു.പി.എ സർക്കാരിന്റെ കാലത്ത് പെട്രോൾ വില ലിറ്ററിന് അഞ്ചുരൂപയും ഡീസൽ വില മൂന്നു രൂപയും വർധിപ്പിച്ചതിനെ ബിജെപി വക്താവ് സാമ്പത്തിക ഭീകരവാദമെന്ന് വിശേഷിപ്പിച്ചിരുന്നുവെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

ഇന്ന് അസംസ്‌കൃത എണ്ണവില ബാരലിന് 70 ഡോളറിനടുത്ത് നിൽക്കുമ്പോൾ 78 രൂപയാണ് ഡൽഹിയിൽ ഒരുലിറ്റർ പെട്രോളിന്റെ വില. ഇത് സാമ്പത്തിക ഭീകരവാദമല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഇന്ധന വിലവർധനയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭമുണ്ടാവും. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില കണക്കിലെടുത്താൽ പെട്രോൾ വില എല്ലാ നികുതികളും ഉൾപ്പടെ ലിറ്ററിന് 39 രൂപയും ഡീസലിന് 37.50 രൂപയുമാണ് ആവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.ഇന്ധനവില കുറയ്ക്കാൻ തയ്യാറാകാത്തപക്ഷം കശ്മീർ മുതൽ കന്യാകുമാരി വരെ കോൺഗ്രസ് പ്രവർത്തകർ പ്രക്ഷോഭവുമായി നിരത്തിലിറങ്ങും. ഇതുസംബന്ധിച്ച യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP