Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിണർ വൃത്തിയാക്കുന്നതിനിടെ കയർ വിട്ട് വീണത് 35 അടി താഴ്‌ച്ചയിലേക്ക്; വീഴ്‌ച്ചയിൽ തലയിലൂടെ കയറിയിറങ്ങിയ കമ്പിയുമായി ആശുപത്രിയിൽ എത്തുമ്പോഴും ബോധം നഷ്ടപ്പെടാതെ സഞ്ജയ്; നിർമ്മാണത്തൊഴിലാളി അത്ഭുതകരമായി രക്ഷപെട്ടത് അപൂർവ്വങ്ങളിൽ അപൂർവമെന്ന് ആശുപത്രി അധികൃതർ

കിണർ വൃത്തിയാക്കുന്നതിനിടെ കയർ വിട്ട് വീണത് 35 അടി താഴ്‌ച്ചയിലേക്ക്; വീഴ്‌ച്ചയിൽ തലയിലൂടെ കയറിയിറങ്ങിയ കമ്പിയുമായി ആശുപത്രിയിൽ എത്തുമ്പോഴും ബോധം നഷ്ടപ്പെടാതെ സഞ്ജയ്; നിർമ്മാണത്തൊഴിലാളി അത്ഭുതകരമായി രക്ഷപെട്ടത് അപൂർവ്വങ്ങളിൽ അപൂർവമെന്ന് ആശുപത്രി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

നാഗ്പൂർ: കിണർ വൃത്തിയാക്കുന്നതിനിടെ കയറിൽ നിന്നും പിടിവിട്ട് 35 അടി താഴ്‌ച്ചയിലേക്ക് വീണ യുവാവിന്റെ തലയിലൂടെ ഇരുമ്പ് കമ്പി കയറിയിറങ്ങി. തല വഴി കമ്പി കയറിയിറങ്ങിയിട്ടും സംസരിച്ചുകൊണ്ട് ആശുപത്രിയിലെത്തിയ യുവാവ് അത്ഭുതമാകുന്നു. സഞ്ജയ് ബാഹെ എന്ന ഇരുപത്തിയൊന്നുകാരനാണ് വീഴ്ചയ്ക്കിടെ തലയിലൂടെ കയറിയിറങ്ങിയ കമ്പിയുമായി ആശുപത്രിയിലെത്തിയത്.

നിർമ്മാണത്തൊഴിലാളിയായ സഞ്ജയ് ഒരു കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കയറിൽ തൂങ്ങി, കിണറ്റിൽ നിന്ന് മുകളിലേക്ക് കയറുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. മുപ്പത്തിയഞ്ച് അടി താഴ്ചയിലേക്ക് വീണ സഞ്ജയുടെ വലത് നെറ്റിയിലൂടെ നീണ്ട കമ്പി കുത്തിക്കയറി. തുളഞ്ഞുകയറിയ കമ്പി ഇടത്തേ നെറ്റിയുടെ വശത്ത് കൂടി പുറത്തേക്കെത്തിയിരുന്നു.

കൂടെയുണ്ടായിരുന്നവർ കിണറ്റിൽ നിന്നും പുറത്തെടുത്ത സഞ്ജയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, അവിടെനിന്ന് നാഗ്പൂരിലുള്ള വലിയ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. നാഗ്പൂരിലെത്തുമ്പോഴും സഞ്ജയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. അപകടത്തിന്റെ ആഘാതത്തിലായിരുന്നു യുവാവെന്നാണ് ഡോക്ടർമാർ പറയുന്നത്.

തുടർന്ന് ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ തലയിൽ കുത്തിക്കയറിയ കമ്പി പുറത്തെടുത്തു. തലയിലൂടെ കമ്പി കയറിയിറങ്ങിയിട്ടും സഞ്ജയ്ക്ക് മാരകമായ പരിക്കുകൾ പറ്റിയിരുന്നില്ല. തലയ്ക്കകത്തെ സുപ്രധാനമായ രക്തക്കുഴലുകളിലൊന്നും തട്ടാതെ, തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടതെന്നും അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണിതെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP