Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെടുന്ന ഏതൊരാളും 'തൊഴിലാളി' എന്ന നിർവചനത്തിൽപെടും: കരാർ തൊഴിലാളികൾക്കും പിഎഫ് ഉൾപ്പടെയുള്ള ആനുകൂല്യത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി

ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെടുന്ന ഏതൊരാളും 'തൊഴിലാളി' എന്ന നിർവചനത്തിൽപെടും: കരാർ തൊഴിലാളികൾക്കും പിഎഫ് ഉൾപ്പടെയുള്ള ആനുകൂല്യത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കമ്പനിയിൽനിന്ന് നേരിട്ടോ അല്ലാതെയോ ശമ്പളമോ വേതനമോ കൈപ്പറ്റിയിരുന്ന കരാർ തൊഴിലാളികൾക്കും പിഎഫ് ആനുകൂല്യത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. കേന്ദ്രസർക്കാരിന് 51 ശതമാനം ഓഹരിയും ഒഎൻജിസിക്ക് 49 ശതമാനം ഓഹരിയുമുള്ള പവൻഹാൻസ് ലിമിറ്റഡ് കമ്പനിയിലെ ട്രേഡ്യൂണിയൻ സമർപ്പിച്ച റിട്ട് ഹർജിലാണ് ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദുമൽഹോത്ര എന്നിവർ അംഗങ്ങളായ ബെഞ്ചിന്റെ ഉത്തരവ്.

ആകെയുള്ള 840 ജീവനക്കാരിൽ 570 പേർ സ്ഥിരവും 270 പേർ കരാറടിസ്ഥാനത്തിലുമാണ് ജോലി ചെയ്തിരുന്നത്. കമ്പനിയുടെ പിഎഫ് ട്രസ്റ്റ് റെഗുലേഷൻ പ്രകാരം സ്ഥിരം ജീവനക്കാർക്ക് മാത്രമേ പിഎഫ് ആനുകൂല്യങ്ങൾക്ക് അവകാശമുള്ളൂവെന്ന് ചൂണ്ടിക്കാണിച്ച് ഇവരെ പിഎഫ് പരിധിയിൽനിന്ന് ഒഴിവാക്കി. ഏവിയേഷൻ കർമചാരി സംഘാതന എന്ന യൂണിയന്റെ റിട്ട് ഹർജി പരിഗണിച്ച ബോംബെ ഹൈക്കോടതി തൊഴിലാളികൾക്ക് അനുകൂലമായി ഉത്തരവിട്ടു. ഇതിന് എതിരായ അപ്പീലാണ് തീർപ്പാക്കിയത്.

1952ലെ ഇപിഎഫ് ആക്ടിലെ വ്യവസ്ഥപ്രകാരം നേരിട്ടോ അല്ലാതെയോ ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെടുന്ന ഏതൊരാളും 'തൊഴിലാളി' എന്ന നിർവചനത്തിൽപെടുമെന്നും അവർക്ക് പിഎഫ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾക്ക് അവകാശമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് ശരിവച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP