Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ആരെങ്കിലും മരിക്കാനുള്ള ഉദ്ദേശ്യത്തോടെ വരുന്നുണ്ടെങ്കിൽ, ആ വ്യക്തി പിന്നെയെങ്ങനെ ജീവിച്ചിരിക്കും? പൗരത്വ പ്രക്ഷോഭത്തിന്റെ പേരിൽ ചാകാൻ വരുന്നവരെ രക്ഷിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവന; ഡിസംബറിലെ അക്രമത്തിനു പിന്നാലെ പൊലീസിന്റെ നടപടികളെ പ്രശംസിക്കണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി

'ആരെങ്കിലും മരിക്കാനുള്ള ഉദ്ദേശ്യത്തോടെ വരുന്നുണ്ടെങ്കിൽ, ആ വ്യക്തി പിന്നെയെങ്ങനെ ജീവിച്ചിരിക്കും? പൗരത്വ പ്രക്ഷോഭത്തിന്റെ പേരിൽ ചാകാൻ വരുന്നവരെ രക്ഷിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവന; ഡിസംബറിലെ അക്രമത്തിനു പിന്നാലെ പൊലീസിന്റെ നടപടികളെ പ്രശംസിക്കണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: പൗരത്വ പ്രക്ഷോഭത്തിന്റെ പേരിൽ ചാകാൻ വരുന്നവരെ രക്ഷിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവന. ഇന്ന് യുപി നിയമസഭയിലാണ് യോഗി ആദിത്യനാഥ് വിവാദ പ്രസ്താവന നടത്തിയത്. കഴിഞ്ഞ ഡിസംബറിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക അക്രമത്തിന് ഇടയാക്കിയിരുന്നു. നിരവധി പേർക്ക് ഈ അക്രമങ്ങളിൽ ജീവൻ നഷ്ടമാകുകയും ചെയ്തു. ഈ മരണങ്ങളെക്കായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

''ആരെങ്കിലും മരിക്കാനുള്ള ഉദ്ദേശ്യത്തോടെ വരുന്നുണ്ടെങ്കിൽ, ആ വ്യക്തി പിന്നെയെങ്ങനെ ജീവിച്ചിരിക്കും?'' എന്നായിരുന്നു അക്രമങ്ങൾക്കിടെയുണ്ടായ 20 ഓളം മരണങ്ങളെക്കുറിച്ച് യോഗി ആദിത്യനാഥ് പറഞ്ഞത്. 'പൊലീസ് വെടിവെപ്പിൽ ആരും മരിച്ചിട്ടില്ല. കലാപകാരികളിൽ നിന്നുള്ള വെടിയുണ്ടകളേറ്റാണ് ഇവരെല്ലാം മരിച്ചത്. ആളുകളെ വെടിവച്ചു കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ ആരെങ്കിലും തെരുവിലിറങ്ങിയാൽ ഒന്നുകിൽ അയാൾ മരിക്കുകയോ പൊലീസുകാർ മരിക്കുകയോ ചെയ്യുമെന്ന്'' മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെയും ആദിത്യനാഥ് പ്രസംഗത്തിനിടെ ഉന്നംവെച്ചു. മൂന്ന് അയൽ രാജ്യങ്ങളിൽ നിന്നുള്ള പീഡനത്തിനിരയാകുന്ന അമുസ്‌ലിംകളായ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്ന പ്രക്രിയ അതിവേഗത്തിലാക്കിയതോടെ സി.എ.എക്കെതിരെ ലഖ്നൗ, കാൺപൂർ, പ്രയാഗ്രാജ് എന്നിവിടങ്ങളിൽ നിരന്തരം പ്രതിഷേധം ഉയരുകയാണ്.

'ആസാദി മുദ്രാവാക്യങ്ങൾ ഇവിടെ ഉയരുന്നുണ്ട്. എന്താണ് 'ആസാദി'? ജിന്നയുടെ (മുഹമ്മദ് അലി ജിന്ന) സ്വപ്നത്തിനായി നാം പ്രവർത്തിക്കണോ ? അതോ ഗാന്ധിയുടെ സ്വപ്നത്തിനായാണോ നാം പ്രവർത്തിക്കേണ്ടത്? ഡിസംബറിലെ അക്രമത്തിനു പിന്നാലെ പൊലീസിന്റെ നടപടികളെ പ്രശംസിക്കണം. സംസ്ഥാനത്ത് കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി യോഗി പറഞ്ഞു. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ യു.പി മുഖ്യമന്ത്രി, തന്റെ സർക്കാർ പ്രതിഷേധക്കാർക്കെതിരല്ലെന്നും അക്രമത്തിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായി രംഗത്തുണ്ടാകുമെന്നും അവകാശപ്പെട്ടു.

പൊലീസ് വെടിവയ്‌പ്പ് മൂലം സംസ്ഥാനത്ത് മരണമുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊലീസ് തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടർന്ന് വെടിവയ്‌പ്പ് നടത്തിയതായി പ്രാദേശിക പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ട രണ്ട് പ്രതിഷേധക്കാരിൽ ഒരാൾ പൊലീസ് വെടിവയ്പിലാണ് മരിച്ചതെന്ന് പൊലീസ് എൻ.ഡി.ടി.വിയോട് പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP