Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജ വെബ്സൈറ്റുകളും ഇ-ഷോപ്പിങ് പോർട്ടലുകളും നിർമ്മിച്ചും ഓൺലൈൻ കൊള്ള നടത്തുന്നത് രീതി; വൈദ്യസഹായവും മരുന്നുകളും വാഗ്ദാനം ചെയ്ത് പണം തട്ടാനും നീക്കം; കൊറോണക്കാലത്തെ ഓൺലൈൻ കള്ളന്മാരെ കുടുക്കാനുറച്ച് ഡൽഹി പൊലീസ്; സൂക്ഷിക്കണമെന്ന മുന്നറിയിപ്പും  

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണവ്യാപനം തടയാൻ സർക്കാർ പ്രഖ്യാപിച്ച അടച്ചൂപൂട്ടലിൽ വീട്ടിലിരിക്കുന്നവരിലേക്കു തട്ടിപ്പുമായി ഇറങ്ങിയിരിക്കയാണ് സൈബർ കള്ളന്മാർ. സൈബർകൊള്ള മൂന്നുനാലു ദിവസമായി കൂടുന്നുണ്ടെന്ന് ഡൽഹി പൊലീസ് ശനിയാഴ്ച മുന്നറിയിപ്പു നൽകി.

ഓൺലൈൻ, മൊബൈൽ കോൾ, ഫിഷിങ് എന്നീ വഴികളിലൂടെയാണു കൊള്ളയെന്ന് പൊലീസ് അറിയിച്ചു. വ്യാജ വെബ്സൈറ്റുകളും ഇ-ഷോപ്പിങ് പോർട്ടലുകളും നിർമ്മിച്ചും സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയും ഇ-മെയിലിലൂടെയും വൈദ്യസഹായവും വൈദ്യോപകരണങ്ങളും മരുന്നും വാഗ്ദാനം ചെയ്തുമാണ് പണം തട്ടുന്നത്.

ആദ്യംതന്നെ ഇവർ പണം കൈമാറാൻ ആവശ്യപ്പെടും. കൊറോണരോഗിയുടെ ബന്ധുവെന്ന വ്യാജേനയാണു ഫോൺ വിളിക്കുക. അടിയന്തര ചികിത്സയ്ക്ക് പണം വിവിധ ഓൺലൈൻ മാർഗങ്ങളിലൂടെ കൈമാറാൻ അഭ്യർത്ഥിക്കും.

കള്ളന്മാർ അയക്കുന്ന ഇ-മെയിലിലെ ലിങ്ക് ചില വെബ്സൈറ്റുകളിലേക്കാണ് നയിക്കുക. അവയിൽ പ്രവേശിക്കാൻ നമ്മുടെ ഇ-മെയിൽ വിലാസവും പാസ്വേഡും നൽകണം. ഈ വിവരങ്ങൾ തട്ടിപ്പുസംഘങ്ങൾ പിന്നീടുപയോഗിക്കും.

വീട്ടിലിരിക്കുമ്പോൾ വലയിൽ വീഴാതിരിക്കാൻ

സംശയാസ്പദമായ ഇ-മെയിലുകൾ തുറക്കരുത്.

സാമൂഹികമാധ്യമങ്ങളിലെ വിശ്വാസ്യതയില്ലാത്ത കോവിഡ്-19 അനുബന്ധ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

ബാങ്കിങ് പ്രവർത്തനങ്ങൾക്കും സാമൂഹികമാധ്യമങ്ങൾക്കും നിലവിലുള്ള സംവിധാനങ്ങളും പാസ്വേഡുകളും ഉപയോഗിക്കുക.

ആന്റിവൈറസ് സോഫ്റ്റ്‌വേറുകളാൽ കമ്പ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും ഭദ്രമാക്കുക.

ഓൺലൈൻ സുരക്ഷയെക്കുറിച്ച് കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ പഠിപ്പിക്കുക.

സംഭാവന നൽകുന്നതിനുമുമ്പ് ജീവകാരുണ്യസ്ഥാപനത്തിന്റെ യോഗ്യത ഉറപ്പുവരുത്തുക.

തട്ടിപ്പിനിരയാകുകയാണെങ്കിൽ ഉടൻ പൊലീസിനെ അറിയിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP